തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി രണ്ടു ദിവസം ലിഫ്റ്റിൽ കുടുങ്ങി

Anjana

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒരു രോഗി രണ്ടു ദിവസം ലിഫ്റ്റിൽ കുടുങ്ങിയ സംഭവം വലിയ വിവാദമായിരിക്കുകയാണ്. തിരുമല സ്വദേശിയായ രവീന്ദ്രൻ നായർ എന്ന രോഗിയാണ് ഈ ദുരനുഭവത്തിന് ഇരയായത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ഓർത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റിൽ കയറിയ അദ്ദേഹത്തെ ഇന്ന് രാവിലെ ആറുമണിക്കാണ് കണ്ടെത്തിയത്.

രവീന്ദ്രൻ നായരെ കാണാതായതിനെ തുടർന്ന് കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോഴാണ് അദ്ദേഹത്തെ ലിഫ്റ്റിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് രവീന്ദ്രൻ നായരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ലിഫ്റ്റിന് തകരാർ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നില്ലെന്നാണ് കുടുംബത്തിൻറെ ആരോപണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ സ്ഥിരമായി ഉപയോഗിക്കുന്ന ലിഫ്റ്റ് അല്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വാദം. സംഭവം അന്വേഷിക്കാമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പ്രതികരിച്ചു. ഈ സംഭവം ആശുപത്രിയുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരത്തെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.