മനുഷ്യ-മൃഗ സംഘർഷം: സർക്കാർ പരാജയപ്പെട്ടുവെന്ന് സിഎജി റിപ്പോർട്ട്

Anjana

മനുഷ്യ-മൃഗ സംഘർഷം തടയുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടുവെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട് രൂക്ഷമായി വിമർശിച്ചു. 2017 മുതൽ 2021 വരെയുള്ള കാലയളവിൽ 29,798 വന്യജീവി ആക്രമണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും, ഇതിൽ 445 പേരുടെ ജീവൻ നഷ്ടമായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. വയനാട് ജില്ലയിൽ മാത്രം 6,161 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇത് സംസ്ഥാനത്തെ മൊത്തം കേസുകളുടെ 12.48 ശതമാനമാണ്.

വനം-വനേതര ഭൂമി വേർതിരിക്കുന്നതിലും, ആനത്താരകൾ സംരക്ഷിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടതായി സിഎജി ചൂണ്ടിക്കാട്ടി. അധിനിവേശ സസ്യങ്ങൾ നശിപ്പിക്കാത്തതും, വന്യജീവികൾക്ക് ഉൾക്കാട്ടിൽ വെള്ളവും ആഹാരവും ഉറപ്പുവരുത്താത്തതും വന്യജീവികൾ നാട്ടിലിറങ്ങാൻ കാരണമായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കൃത്യമായ വന്യജീവി സെൻസസ് നടത്താത്തതും വിമർശന വിധേയമായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റേഡിയോ കോളർ സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടതിനും സിഎജി സർക്കാരിനെ വിമർശിച്ചു. കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങാൻ വനം വകുപ്പിന് കഴിയാതിരുന്നതാണ് ഇതിന് കാരണമായത്. കൂടാതെ, കെഎസ്ഇബിയുടെ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്നതിലും, പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതികളിലും പാളിച്ചകൾ ഉണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.