വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണം: കെ. സുധാകരൻ

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന ആവശ്യവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ രംഗത്തെത്തി. ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമായതെന്നും, പിണറായി സർക്കാർ മനപ്പൂർവം അത് തമസ്കരിക്കുന്നുവെന്നും സുധാകരൻ ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുഡിഎഫ് നേതാക്കളെ പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്ന് ഒഴിവാക്കുന്നത് അസഹിഷ്ണുതയുടെ പ്രകടനമാണെന്നും പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് മാന്യതയില്ലാത്ത നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമ്മൻചാണ്ടി സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയപ്പോൾ എൽഡിഎഫും സിപിഎമ്മും അതിനെ ഇല്ലാതാക്കാൻ ശ്രമിച്ചവരാണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. അന്ന് പദ്ധതിയുടെ അന്തകനാകാൻ ശ്രമിച്ച പിണറായി വിജയൻ ഇന്ന് ഇതിന്റെ പിതൃത്വാവകാശം ഏറ്റെടുക്കാൻ നടത്തുന്ന ശ്രമങ്ങൾ അപഹാസ്യമാണെന്നും അദ്ദേഹം വിമർശിച്ചു.

5000 കോടി രൂപയുടെ പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മൻ ചാണ്ടിക്കെതിരേ അന്വേഷണ കമ്മീഷനെ വച്ച് വേട്ടയാടിയും കടൽക്കൊള്ളയെന്നു വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങൾ നടത്തിയും പദ്ധതി ഇല്ലാതാക്കാൻ എൽഡിഎഫ് ശ്രമിച്ചതായും സുധാകരൻ ആരോപിച്ചു. 2019ൽ യാഥാർത്ഥ്യമാകേണ്ട ഈ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിന്റെ ഉത്തരവാദി എൽ. ഡി.

  ടി കെ അഷ്റഫിനെ സസ്പെൻഡ് ചെയ്തതിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പി കെ ഫിറോസ്

എഫും പിണറായി സർക്കാരുമാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് കാലതാമസം വരുത്തിയതിന് പിണറായി വിജയനും സിപിഎമ്മും കേരളീയ സമൂഹത്തോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം തുടങ്ങിയ പദ്ധതികൾ യാഥാർത്ഥ്യമായപ്പോഴും യു.

ഡി. എഫ് നേതാക്കളെ ഒഴിവാക്കുന്ന പിണറായി സർക്കാരിന്റെ അൽപ്പത്തരം പ്രകടമായെന്നും സുധാകരൻ വിമർശിച്ചു.

Related Posts
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ കൂട്ടി; പ്രതിപക്ഷ പ്രതിഷേധം ശക്തമാവുന്നു

പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. മന്ത്രിയുടെ Read more

നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ്

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ് തീരുമാനിച്ചു.തുടർച്ചയായി മൂന്ന് Read more

  എൽഡിഎഫ് പാർട്ടികളെയും യുഡിഎഫിൽ എത്തിക്കും; രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് കെ. സുധാകരൻ
Kottayam building collapse

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് Read more

ടി കെ അഷ്റഫിനെ സസ്പെൻഡ് ചെയ്തതിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പി കെ ഫിറോസ്
T K Ashraf suspension

ടി.കെ. അഷ്റഫിനെ സസ്പെൻഡ് ചെയ്തതിനെതിരെ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രംഗത്ത്. Read more

ഗവർണർ സ്ഥാനത്തിനനുസരിച്ച് പ്രവർത്തിക്കണം; രാഷ്ട്രീയ പ്രചാരണം നടത്തരുതെന്ന് വി.ഡി. സതീശൻ
Kerala Governor controversy

ഗവർണർ അദ്ദേഹത്തിൻ്റെ പദവിക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഗവർണർ രാഷ്ട്രീയ, മത Read more

വയനാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; കർഷകസംഘം ജില്ലാ പ്രസിഡന്റിനെതിരെ നടപടി

വയനാട് സി.പി.ഐ.എമ്മിൽ ഭിന്നത രൂക്ഷമായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയനെതിരെ നടപടിയെടുത്തതിൽ Read more

കെ.പി.സി.സി യോഗത്തിൽ വിമർശനം; മിതത്വം പാലിക്കാത്ത നേതാക്കൾക്കെതിരെ വിമർശനം, യൂത്ത് കോൺഗ്രസ് പട്ടികയിൽ അന്വേഷണം വേണമെന്ന് ആവശ്യം
KPCC meeting criticism

കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്കെതിരെ വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്നും, Read more

  ഗവർണർ വിഭാഗീയതക്ക് ശ്രമിക്കുന്നു; മന്ത്രി ആർ.ബിന്ദുവിന്റെ പ്രതികരണം
ഖദർ ധരിക്കുന്നയാളാണ്, പക്ഷെ ഖദർ മാത്രം ധരിക്കുന്ന ആളല്ല; നിലപാട് വ്യക്തമാക്കി അബിൻ വർക്കി
Khadar dress controversy

മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ Read more

രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി വി.ഡി. സതീശൻ; ബിജെപി വോട്ട് പരിശോധിക്കണം
V.D. Satheesan

രാജീവ് ചന്ദ്രശേഖറിൻ്റെ വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ രംഗത്ത്. ബിജെപി ദുർബല സ്ഥാനാർത്ഥിയെ Read more

ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് എതിര്, കോണ്ഗ്രസ് അപകടകരം; വിമര്ശനവുമായി രാജീവ് ചന്ദ്രശേഖര്
Congress Jamaat-e-Islami alliance

ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് വിരുദ്ധമായ നിലപാട് പുലർത്തുന്ന സംഘടനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ Read more