കോഴിക്കോട് വടകരയിലെ അപകടം: വിദ്യാർഥിനികളെ ഇടിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് വടകരയിലെ അപകടത്തിൽ ബസ് ഡ്രൈവർ അറസ്റ്റിലായി. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫുറൈസ് കിലാബാണ് പിടിയിലായത്. മടപ്പള്ളി കോളേജ് വിദ്യാർഥിനികളെ സീബ്ര ലൈനിൽ വച്ച് ബസിടിച്ച് തെറിപ്പിച്ച സംഭവത്തിലാണ് ഡ്രൈവർ അറസ്റ്റിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അയ്യപ്പൻ എന്ന ബസിലെ ഡ്രൈവറാണ് മുഹമ്മദ് ഫുറൈസ് കിലാബ്. അമിത വേഗതയിൽ വാഹനം ഓടിച്ചു, അശ്രദ്ധമായി വാഹനം ഓടിച്ചു, മനുഷ്യ ജീവന് ഹാനിയുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ചു എന്നീ വകുപ്പുകൾ ചേർത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അപകട ശേഷം ഡ്രൈവറും കണ്ടക്ടറും ബസ്സിൽ നിന്ന് ഇറങ്ങി ഓടിയിരുന്നു.

ഒളിവിൽ പോയ ഡ്രൈവറെ ചോമ്പാല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഈ മാസം എട്ടിനായിരുന്നു അപകടം സംഭവിച്ചത്. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

കണ്ണൂരിൽനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന അയ്യപ്പൻ എന്ന ബസ് ആണ് വിദ്യാർഥിനികളെ ഇടിച്ചത്. ദേശീയ പാതയിലൂടെ സീബ്ര ലൈൻ വഴി റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാർഥികളെയാണ് ബസ് ഇടിച്ചത്. മൂന്ന് വിദ്യാർത്ഥികൾക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു.

  കോഴിക്കോട് തീപിടിത്തം: കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി

സീബ്രാലൈനിലൂടെ കൂട്ടമായി റോഡ് മുറിച്ച് കടക്കുകയായിരുന്നു വിദ്യാർത്ഥിനികൾ. കണ്ണൂർ ഭാഗത്തുനിന്നും ഒരു ലോറി വേഗതയിൽ കടന്നുപോയി. തൊട്ടുപിന്നിലെത്തിയ ബസ് ആണ് ഇവരെ ഇടിച്ചത്.

Related Posts
കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാൾ അറസ്റ്റിൽ, അന്വേഷണം ഊർജ്ജിതം
Kozhikode Kidnapping Case

കോഴിക്കോട് കൊടുവള്ളിയിൽ തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ചു. സംഭവത്തിൽ ഒരാളെ Read more

മലപ്പുറം കൂരിയാട് ദേശീയപാതയിൽ മണ്ണിടിച്ചിൽ; ഗതാഗത നിയന്ത്രണം
Malappuram road accident

മലപ്പുറം കൂരിയാട് ദേശീയപാതയിൽ മണ്ണിടിച്ചിൽ. ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അപകടത്തിൽ ആളപായം Read more

പേരാമ്പ്രയിൽ കല്യാണ വീട്ടിൽ കവർച്ച; വിവാഹ സമ്മാനമായി കിട്ടിയ പണം നഷ്ടപ്പെട്ടു
wedding home robbery

കോഴിക്കോട് പേരാമ്പ്രയിൽ കല്യാണ വീട്ടിൽ വൻ കവർച്ച. വിവാഹ സൽക്കാരത്തിന് ലഭിച്ച മുഴുവൻ Read more

  കൊടുവള്ളി തട്ടിക്കൊണ്ടുപോകൽ: ഒരാൾ കൂടി പിടിയിൽ, മൂന്ന് പേർ കസ്റ്റഡിയിൽ
കോഴിക്കോട് തീപിടിത്തം: കാലിക്കറ്റ് ടെക്സ്റ്റെയിൽസിന് ഫയർ എൻഒസി ഉണ്ടായിരുന്നില്ലെന്ന് ഫയർ ഓഫീസർ
Kozhikode fire accident

കോഴിക്കോട് പുതിയ സ്റ്റാൻഡിലെ വ്യാപാരശാലയിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ കാലിക്കറ്റ് ടെക്സ്റ്റെയിൽസിന് ഫയർ എൻഒസി Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടിത്തം; ദുരൂഹതയില്ലെന്ന് പ്രാഥമിക റിപ്പോർട്ട്
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം. ഷോർട്ട് Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടിത്തം: സുരക്ഷാ വീഴ്ചകൾ പരിശോധിക്കുമെന്ന് എംഎൽഎ
Kozhikode bus stand fire

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിൽ തീപിടിത്തമുണ്ടായി. വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിലാണ് Read more

ഹരിപ്പാട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരി മരിച്ചു
KSRTC bus accident

ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസ്സും കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ Read more

  'ജയിലർ 2' വിന്റെ ചിത്രീകരണത്തിനായി രജനികാന്ത് കോഴിക്കോട് എത്തി
കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടിത്തം: പോലീസ് കേസ് രജിസ്റ്റർ ചെയ്തു
Kozhikode bus stand fire

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ പോലീസ് കേസെടുത്തു. ഫയർ ഒക്കറൻസ് വകുപ്പ് Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടിത്തം ദൗർഭാഗ്യകരം; അന്വേഷണം നടത്തുമെന്ന് മേയർ
Kozhikode fire incident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടിത്തം ദൗർഭാഗ്യകരമെന്ന് മേയർ ബീന ഫിലിപ്പ്. തീപിടിത്തത്തിന്റെ Read more

കോഴിക്കോട് തീപിടിത്തം: കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി
Kozhikode fire incident

കോഴിക്കോട് ബസ് സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി. Read more