Headlines

Business News, Kerala News

വിഴിഞ്ഞം തുറമുഖത്ത് നാളെ കൂറ്റൻ മദർഷിപ്പ് അടുക്കും; വൻ സ്വീകരണത്തിന് ഒരുക്കം

വിഴിഞ്ഞം തുറമുഖത്ത് നാളെ കൂറ്റൻ മദർഷിപ്പ് അടുക്കും; വൻ സ്വീകരണത്തിന് ഒരുക്കം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായം തുടങ്ങുകയാണ്. നാളെ രാവിലെ ആറുമണിയോടെ ഡാനിഷ് ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ തുറമുഖത്തെ ബർത്തിൽ അടുക്കും. ഇന്ന് അർധരാത്രിയോടെ കപ്പൽ പുറംകടലിൽ എത്തുമെങ്കിലും, നാളെ രാവിലെയാകും ബർത്തിൽ അടുക്കുക. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കപ്പലിന് വൻ സ്വീകരണം നൽകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മെർസ്‌കിന്റെ സാൻ ഫെർണാണ്ടോ കപ്പൽ 2000 കണ്ടൈനറുകളിലായി ചരക്കുകൾ കൊണ്ടുവരും. ടഗ് ബോട്ടുകൾ വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ സ്വീകരിക്കും. മുഖ്യമന്ത്രി, കേന്ദ്ര തുറമുഖ മന്ത്രി, അദാനി പോർട്ട് അധികൃതർ, വിസിൽ അധികൃതർ എന്നിവർ ചേർന്ന് കപ്പലിനെ സ്വാഗതം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ എംപിമാരും എംഎൽഎമാരും ചടങ്ങിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ട്രയൽ റണ്ണിന്റെ ഉദ്‌ഘാടനം നിർവഹിക്കും.

കപ്പലിലുള്ള മുഴുവൻ ചരക്കും തുറമുഖത്ത് ഇറക്കിയ ശേഷം സാൻ ഫെർണാണ്ടോ അന്നുതന്നെ മടങ്ങും. തുടർന്ന് രണ്ട് ഫീഡർ കപ്പലുകൾ എത്തി ചരക്കുകൾ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. സെപ്റ്റംബർ വരെ നിരവധി മദർഷിപ്പുകളും ഫീഡർഷിപ്പുകളും ചരക്കുനീക്കത്തിനായി വിഴിഞ്ഞത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കുകയാണ്.

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ജർമ്മനിയിലെ കെയർ ഹോമുകളിൽ നഴ്സുമാർക്ക് അവസരം: നോർക്ക റൂട്ട്സ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നു
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു

Related posts