കേന്ദ്ര സർക്കാർ ആദ്യമായി സിവിൽ സർവീസ് ഉദ്യോഗസ്ഥയുടെ ലിംഗമാറ്റം അംഗീകരിച്ചു

Anjana

കേന്ദ്ര സർക്കാർ ചരിത്രപരമായ തീരുമാനമെടുത്തിരിക്കുന്നു. ആദ്യമായി ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥയുടെ ലിംഗമാറ്റം അംഗീകരിച്ചിരിക്കുകയാണ് സർക്കാർ. ധനമന്ത്രാലയമാണ് ഈ നിർണായക തീരുമാനമെടുത്തത്. മുതിർന്ന ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഓഫീസറുടെ ഔദ്യോഗിക രേഖകളിൽ പേരും ലിംഗഭേദവും മാറ്റാനുള്ള അപേക്ഷയാണ് അംഗീകരിച്ചത്.

ഹൈദരാബാദ് കസ്റ്റംസ് എക്‌സൈസ് ആൻഡ് സർവീസ് ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിൻ്റെ (സെസ്റ്റാറ്റ്) ചീഫ് കമ്മീഷണറുടെ ഓഫീസിലെ ജോയിൻ്റ് കമ്മീഷണറായ എം അനുസൂയക്കാണ് ഈ അനുമതി ലഭിച്ചത്. അവരുടെ പേര് എം അനുകതിർ സൂര്യ എന്നും ലിംഗഭേദം സ്ത്രീയിൽ നിന്ന് പുരുഷനെന്നും മാറ്റി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ നടപടി വ്യത്യസ്ത ലിംഗവിഭാഗങ്ങളെ ഉൾക്കൊള്ളാൻ വിമുഖതയുള്ളവരുടെ കാഴ്ചപ്പാടിൽ വലിയ മാറ്റം കൊണ്ടുവരുമെന്ന് സർക്കാർ വൃത്തങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് സമൂഹത്തിൽ കൂടുതൽ സ്വീകാര്യതയും തുല്യതയും പ്രോത്സാഹിപ്പിക്കുമെന്നും അവർ കരുതുന്നു.