സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി കുറയുന്നു; ഇന്ന് 280 രൂപ കുറഞ്ഞു

Anjana

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് 280 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,680 രൂപയിലെത്തി. 54,000 രൂപയ്ക്ക് മുകളിലുണ്ടായിരുന്ന വില ഇതോടെ താഴോട്ട് വന്നു. ഇന്നലെ 160 രൂപയായിരുന്നു കുറഞ്ഞത്.

ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് സ്വർണം പവന് 520 രൂപയും ഒരു ഗ്രാമിന് 65 രൂപയുമാണ് വർധിച്ചത്. 54,120 രൂപയ്ക്കാണ് ശനിയാഴ്ച ഒരു പവൻ സ്വർണം വിറ്റത്. ഒരു ഗ്രാം സ്വർണത്തിന് 6,765 രൂപയുമായിരുന്നു വില.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ മാസം ആദ്യം 53,000 രൂപയിൽ താഴെ പോയ വില ഒരു ഇടവേളയ്ക്ക് ശേഷമാണ് ശനിയാഴ്ച വീണ്ടും കുതിച്ചുയർന്നത്. സ്വർണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് സ്വർണ വ്യാപാരികൾ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിക്കപ്പെട്ടാൽ രാജ്യത്ത് വരും ദിവസങ്ങളിൽ സ്വർണവില കുറഞ്ഞേക്കും.