കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്ടർക്ക് ക്രൂരമർദനം; പോക്സോ കേസും രജിസ്റ്റർ ചെയ്തു

Anjana

കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്ടർക്ക് ക്രൂരമർദനം നേരിട്ടു. കോട്ടയം പാക്കിൽ സ്വദേശി പ്രദീപ് കുമാറാണ് മർദനത്തിനിരയായത്. മാളിയേക്കൽ കടവ് കോട്ടയം റൂട്ടിൽ ഓടുന്ന ബസ്സിലെ കണ്ടക്ടറായ പ്രദീപ് കുമാർ, യൂണിഫോമും കൺസഷൻ കാർഡും ഇല്ലാത്ത വിദ്യാർത്ഥിനിയോട് ചോദിച്ചതിന്റെ പേരിലാണ് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് മർദിച്ചത്. തലയ്ക്ക് പരിക്കേറ്റ പ്രദീപ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

സംഭവത്തിൽ ചിങ്ങവനം പോലീസ് കേസ് എടുത്തു. വിദ്യാർത്ഥിനിയോട് മോശമായി സംസാരിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ബസ്സിൽ കയറിയ വിദ്യാർത്ഥിനിയോട് യൂണിഫോമോ ഐഡി കാർഡോ ഇല്ലാതെ വരും ദിവസങ്ങളിൽ കൺസഷൻ അനുവദിക്കില്ലെന്ന് പറഞ്ഞതാണ് സംഭവത്തിന് കാരണമായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ പറയുന്നത്, കണ്ടക്ടർ വളരെ മോശമായി സംസാരിച്ചുവെന്നും ഇതാണ് പ്രകോപനത്തിന് കാരണമായതെന്നുമാണ്. പ്ലസ് വൺ പ്രവേശനം അടുത്തിടെ ലഭിച്ച കുട്ടിക്ക് യൂണിഫോമും ഐഡി കാർഡും ലഭിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി. ഇതിനെ തുടർന്നാണ് വിദ്യാർത്ഥിനിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ബസ് തടഞ്ഞ് നിർത്തി കണ്ടക്ടറെ മർദിച്ചത്.