കെ.എസ്.ഇ.ബിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; അന്വേഷണത്തിന് ഉത്തരവ്

Anjana

കെ.എസ്.ഇ.ബി ഓഫീസിൽ അക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ.എസ്.ഇ.ബിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ്, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയറോട് 7 ദിവസത്തിനകം പരാതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.

യു.സി. അജ്മൽ ഉള്ളാട്ടിൽ എന്ന യുവാവിന്റെ വീട്ടിലെ കണക്ഷനാണ് കെ.എസ്.ഇ.ബി വിച്ഛേദിച്ചത്. അജ്മലിന്റെ വീട്ടിലെ ബിൽ ഓൺലൈനായി അടച്ചിട്ടും കണക്ഷൻ വിച്ഛേദിച്ചെന്നാണ് പരാതി. ഇതിനെതിരെ സെക്ഷൻ ഓഫീസിൽ പ്രതിഷേധിക്കാനെത്തിയ യുവാവിന്റെ പ്രായമായ പിതാവ് ഹൃദ്രോഗ ബാധിതനായി ആശുപത്രിയിലാണ്. ഇതിന്റെ പേരിലാണ് യുവാവും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെ.എസ്.ഇ.ബി സി.എം.ഡിയുടെ നിർദ്ദേശ പ്രകാരമാണ് കണക്ഷൻ വിച്ഛേദിച്ചതെന്നാണ് വാർത്തകൾ. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചത്. ഈ സംഭവം വലിയ ചർച്ചയായതോടെയാണ് കമ്മീഷൻ ഇടപെടൽ ഉണ്ടായത്.