സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചതനുസരിച്ച്, വിവരാവകാശ കമ്മീഷൻ ഉത്തരവ് പരിശോധിച്ച് ഹേമ കമ്മീഷൻ വിവരങ്ങൾ പുറത്ത് വിടും. റിപ്പോർട്ടിൽ നിന്ന് ചില കാര്യങ്ങൾക്ക് രൂപരേഖ തയാറാക്കാൻ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും, ഒരു വ്യക്തിയെയും പേരെടുത്തു റിപ്പോർട്ടിൽ പറയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നേരിട്ട ദുരനുഭവങ്ങളുമായിരുന്നു ഹേമ കമ്മിറ്റി പഠിച്ചത്. മുൻകിട നായികമാർ മുതൽ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ വരെ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. പല പ്രമുഖർക്കുമെതിരെ വരെ പരാതി ഉണ്ടെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയായിരുന്നു സർക്കാർ റിപ്പോർട്ട് പൂഴ്ത്തിയത്. വ്യക്തികൾക്കെതിരെ മൊഴി ഉണ്ടെന്ന സൂചനകൾ ശരിവെച്ചുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടണമെന്നുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ്.
വിലക്കപ്പെട്ടതൊഴികെയുള്ള വിവരങ്ങള് മറച്ചുവയ്ക്കേണ്ടതല്ലെന്നും റിപ്പോര്ട്ട് പുറത്തുവിടണമെന്നുമായിരുന്നു വിവരാകാശ കമ്മിഷന് വ്യക്തമാക്കിയത്. അഞ്ച് വര്ഷമായിട്ടും റിപ്പോര്ട്ട് രഹസ്യമാക്കി വച്ചതോടെയാണ് വിവരാവകാശ കമ്മിഷന് റിപ്പോര്ട്ട് സര്ക്കാരിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ജൂണില് റിപ്പോര്ട്ടിന്റെ പകര്പ്പ് മുദ്രവച്ച കവറില് സാംസ്കാരിക വകുപ്പ് വിവരാവകാശ കമ്മിഷന് കൈമാറുകയായിരുന്നു.