എസ്എഫ്ഐയുടെ നിലപാട് അപലപനീയം: എഐവൈഎഫ്

എസ്എഫ്ഐയുമായി ബന്ധപ്പെട്ട സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തെ കുറിച്ച് എഐവൈഎഫ് അഭിപ്രായം പ്രകടിപ്പിച്ചു. കാലഘട്ടം ആവശ്യപ്പെടുന്ന അഭിപ്രായമാണ് ബിനോയ് വിശ്വത്തിന്റേതെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടിവ് വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, വസ്തുതാപരമായ വിമർശനങ്ങളെ ഉൾക്കൊള്ളുന്നതിനു പകരം മാധ്യമ സൃഷ്ടിയായി വ്യാഖ്യാനിക്കുകയും ബിനോയ് വിശ്വത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്ത എസ്എഫ്ഐയുടെ നിലപാട് അത്യന്തം അപലപനീയമാണെന്നും അവർ ചൂണ്ടിക്കാട്ടി. രാജ്യത്തും സംസ്ഥാനത്തും നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ എസ്എഫ്ഐയും എഐഎസ്എഫും അടക്കമുള്ള ഇടത് വിദ്യാർത്ഥി സംഘടനകൾ പരസ്പര ഐക്യത്തോടെയും ധാരണയോടെയും പ്രവർത്തിക്കേണ്ടതുണ്ടെന്ന് എഐവൈഎഫ് അഭിപ്രായപ്പെട്ടു.

ജനാധിപത്യ സമ്പ്രദായത്തിൽ പ്രവർത്തിക്കേണ്ട ജനതയെ ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് സജ്ജമാക്കുക എന്ന കാഴ്ചപ്പാടിൽ നിന്ന് വ്യതിചലിച്ച് ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങൾ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ മറവിൽ എസ്എഫ്ഐയുടെ ലേബലിൽ ചില കലാലയങ്ങളിൽ അരങ്ങേറുന്നതിനെ ഗൗരവപൂർവ്വം നോക്കിക്കണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്താനാണ് എസ്എഫ്ഐ നേതൃത്വം ശ്രമിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ ഉൾപ്പെടെ ചില ക്രിമിനലുകൾ നടത്തിയ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ ഇടതുപക്ഷത്തിനു തന്നെ കളങ്കമാകുന്ന സ്ഥിതിയുണ്ടാക്കിയതായി എഐവൈഎഫ് ചൂണ്ടിക്കാട്ടി.

  പേരാമ്പ്ര കേസിൽ പൊലീസിനെതിരെ ഒ.ജെ. ജനീഷ്

ഇടതു വിരുദ്ധർക്കും മാധ്യമങ്ങൾക്കും ഇടതുപക്ഷത്തെ ആക്രമിക്കുവാനുള്ള ആയുധം നൽകുന്ന പ്രവർത്തിയാണ് എസ്എഫ്ഐയുടെ പേര് ഉപയോഗിച്ചു കൊണ്ട് ചില ക്രിമിനലുകൾ പലപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. സ്വന്തം പ്രസ്ഥാനത്തെ ഇത്തരക്കാർക്ക് താവളമാക്കുവാനുള്ള അവസരം നൽകാതെ അകറ്റി നിർത്തുവാനും തിരുത്തുവാനുമാണ് എസ്എഫ്ഐ തയ്യാറാകേണ്ടതെന്നും എഐവൈഎഫ് അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥി സംഘടനകളെ സംബന്ധിച്ച വിഷയങ്ങൾ മുന്നണി യോഗങ്ങളിൽ പറയുക മാത്രമല്ല മുൻ കാല വിദ്യാർത്ഥി നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്വം കൂടിയാണ് ബിനോയ് വിശ്വം നിർവഹിച്ചതെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

Related Posts
കെ.സി വേണുഗോപാലിനെ ആരും വെട്ടിഒതുക്കാറില്ല; കെപിസിസി പുനഃസംഘടനയില് പ്രതികരണവുമായി ചാണ്ടി ഉമ്മന്
KPCC reorganization

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയര്ന്ന അതൃപ്തികളില് ചാണ്ടി ഉമ്മന് എംഎല്എ പ്രതികരിച്ചു. തനിക്കെതിരായ Read more

  വി.എസ്. അച്യുതാനന്ദന് തമിഴ്നാട് നിയമസഭയുടെ ആദരം
കേരളം ഭരിക്കുന്നത് കൊള്ളക്കാർ; 2026-ൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല കേസുകൾ പിൻവലിക്കും: വി.ഡി. സതീശൻ
Sabarimala cases

കേരളം ഭരിക്കുന്നത് കൊള്ളക്കാരുടെ സർക്കാരാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. 2026-ൽ യുഡിഎഫ് അധികാരത്തിൽ Read more

മുഖ്യമന്ത്രിയുടെ മിഡിൽ ഈസ്റ്റ് യാത്ര തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രം; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
Pinarayi Vijayan foreign trips

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ മിഡിൽ ഈസ്റ്റ് സന്ദർശനത്തെ വിമർശിച്ച് Read more

കെപിസിസി പുനഃസംഘടന: പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ
KPCC reorganization

കെപിസിസി പുനഃസംഘടനയിൽ തഴഞ്ഞതിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. തനിക്ക് പാർട്ടി എല്ലാ Read more

മുസ്ലിം ലീഗിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി ഡോ.പി.സരിൻ
hijab row

സിപിഐഎം നേതാവ് ഡോ. പി. സരിൻ, ശിരോവസ്ത്ര വിലക്കുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെയും Read more

ശബരിമല വിശ്വാസ സംരക്ഷണ യാത്ര: പന്തളത്ത് കെ. മുരളീധരന് പങ്കെടുക്കും
Sabarimala Viswasa Samrakshana Yatra

ശബരിമല വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില് കെ. മുരളീധരന് ഇന്ന് പന്തളത്ത് Read more

  യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; പ്രതിസന്ധി പരിഹരിക്കാൻ നേതൃത്വം
ഹിജാബ് വിവാദം: വിദ്യാഭ്യാസ മന്ത്രി യുഡിഎഫിന് പിന്നാലെ പോകുന്നുവെന്ന് കെ. സുരേന്ദ്രൻ
Palluruthy Hijab Row

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. Read more

കെപിസിസി പുനഃസംഘടനയിൽ പ്രതിഷേധം കനക്കുന്നു; കോൺഗ്രസ്സിൽ കലാപം തുടരുന്നു
KPCC reorganization

കെപിസിസി ഭാരവാഹി നിർണയത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. അസംതൃപ്തരായ നേതാക്കൾ പരസ്യമായി രംഗത്ത് Read more

പുനഃസംഘടന ചോദ്യങ്ങളിൽ പൊട്ടിത്തെറിച്ച് വി.ഡി. സതീശൻ; കെ. മുരളീധരന്റെ പ്രതിഷേധം പുറത്ത്
KPCC reorganization

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുനഃസംഘടനയുമായി Read more

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എം. വിൻസെന്റ്
Ganesh Kumar Controversy

കെഎസ്ആർടിസി ബസ്സുകളിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തുന്ന മിന്നൽ Read more