കേരളത്തിൽ പനി രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; ഒറ്റദിവസം 11,438 കേസുകൾ

Anjana

കേരളത്തിൽ പനി രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. ഇന്നലെ മാത്രം 11,438 പേർ പനിക്ക് ചികിത്സ തേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത്, 2,159 പേർ. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും ആയിരത്തിലധികം രോഗികൾ രേഖപ്പെടുത്തി. മൂന്ന് മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്തു.

സാധാരണ പനിക്കൊപ്പം ഡെങ്കി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവയും വർധിച്ചു വരുന്നു. 330 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയപ്പോൾ 109 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഡെങ്കി കേസുകൾ കൂടുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഞ്ചു ദിവസത്തിനു ശേഷമാണ് ആരോഗ്യവകുപ്പ് വെബ്സൈറ്റിൽ രോഗികളുടെ കണക്ക് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ അഞ്ചു ദിവസമായി രോഗികളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമായിരുന്നില്ല. ഇന്ന് രാവിലെയോടെയാണ് മുപ്പതാം തീയതിക്ക് ശേഷമുള്ള രോഗികളുടെ കണക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.