കോഴിക്കോട് കെഎസ്ഇബി ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അക്രമം; രണ്ടുപേര്‍ അറസ്റ്റില്‍

Anjana

കോഴിക്കോട് തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് നടത്തിയ അക്രമം വലിയ വിവാദമായിരിക്കുകയാണ്. യു.സി അജ്മല്‍ എന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ടും സഹോദരന്‍ ഷഹദാദും ചേര്‍ന്ന് ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടര്‍ന്ന് അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിച്ഛേദിച്ചിരുന്നു. വ്യാഴാഴ്ച പണം അടച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. എന്നാല്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കൈയേറ്റ ശ്രമം നടത്തുകയും അസഭ്യം പറയുകയും ചെയ്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ സംഭവത്തില്‍ പ്രകോപിതരായ അജ്മലും സഹോദരനും ഇന്ന് രാവിലെയാണ് തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസിലെത്തി അക്രമം അഴിച്ചുവിട്ടത്. അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു. ഈ സംഭവം കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക രംഗത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.