എസ്എഫ്ഐയ്ക്കെതിരെ രൂക്ഷ വിമര്ശനവുമായി എഐഎസ്എഫ്; ബിനോയ് വിശ്വത്തിനെതിരായ പരാമര്ശങ്ങള്ക്ക് മറുപടി

എസ്എഫ്ഐയ്ക്കെതിരായ വിമര്ശനം ആവര്ത്തിച്ച് എഐഎസ്എഫ് രംഗത്തെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരാമര്ശങ്ങള്ക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതികരണത്തെ രൂക്ഷമായി വിമര്ശിച്ചാണ് എഐഎസ്എഫ് രംഗത്തെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിനോയ് വിശ്വത്തെ ചരിത്രം പഠിപ്പിക്കാന് എസ്എഫ്ഐ വളര്ന്നിട്ടില്ലെന്നും സ്വയം അപഹാസ്യരാകുകയാണെന്നും എഐഎസ്എഫ് കുറ്റപ്പെടുത്തി. കേരളത്തിലെ ക്യാമ്പസുകളെ അക്രമത്തിന്റെയും ജനാധിപത്യ നിഷേധത്തിന്റെയും കേന്ദ്രങ്ങളാക്കി മാറ്റുന്നതിനെതിരെയുള്ള ബിനോയ് വിശ്വത്തിന്റെ വിമര്ശനങ്ങളോടുള്ള എസ്എഫ്ഐയുടെയും ചില സിപിഎം നേതാക്കളുടെയും പ്രതികരണം അവരുടെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് എഐഎസ്എഫ് ചൂണ്ടിക്കാട്ടി.

വിമര്ശനങ്ങളെ സഹിഷ്ണുതയോടെ കണ്ട് തെറ്റ് തിരുത്തി കലാലയങ്ങളെ അക്രമവിമുക്തമാക്കാനും ജനാധിപത്യവല്ക്കരിക്കാനുമുള്ള പക്വത കാണിക്കേണ്ടതിന് പകരം പാര്ട്ടി സംസ്ഥാന സെക്രട്ടറിയെയും എഐഎസ്എഫിനെയും താറടിക്കുകയാണെന്നും എഐഎസ്എഫ് ആരോപിച്ചു. അടിയന്തിരാവസ്ഥയുടെ ചരിത്രം ബിനോയ് വിശ്വത്തെ ഓര്മിപ്പിക്കുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കേരള രാഷ്ട്രീയത്തില് ഫാസിസ്റ്റ് സംഘടനകളുമായി പലപ്പോഴും സ്വന്തം സംഘടന നടത്തിയിട്ടുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള തെരഞ്ഞെടുപ്പ് സഖ്യങ്ങളെ വിസ്മരിക്കരുതെന്നും എഐഎസ്എഫ് ഓര്മിപ്പിച്ചു.

  യൂത്ത് കോൺഗ്രസ് ഫണ്ട് വിവാദം: ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ

കമ്മ്യൂണിസ്റ്റ് പാര്ട്ടിയെയും എഐഎസ്എഫിനെയും ചരിത്രം പഠിപ്പിക്കാന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും സിപിഎം നേതാക്കളും വളര്ന്നിട്ടില്ലെന്നും മുഖം വികൃതമായതിന് കണ്ണാടി എറിഞ്ഞുടക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.

Related Posts
എം.വി ഗോവിന്ദന്റെ നോട്ടീസിന് മറുപടി നൽകും; ഗുഡ്ബൈ പറയേണ്ടി വരുമെന്ന് ഷർഷാദ്
MV Govindan

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്ന് വ്യവസായി Read more

കത്ത് ചോർച്ചാ വിവാദം: എം.വി. ഗോവിന്ദന്റെ നിയമനടപടി പി.ബി. നിർദ്ദേശപ്രകാരം
letter controversy

കത്ത് ചോർച്ചാ വിവാദത്തിൽ എം.വി. ഗോവിന്ദൻ സ്വീകരിച്ച നിയമനടപടി പി.ബി.യുടെ നിർദ്ദേശപ്രകാരമാണെന്ന് വിവരം. Read more

ഭരണഘടനയെ ബിജെപി അട്ടിമറിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Youth Congress Protest

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, ബിജെപി ഭരണഘടനയെ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചു. Read more

  സിപിഐഎം റാന്നി ഏരിയ സെക്രട്ടറി ടി.എൻ. ശിവൻകുട്ടി രാജിവെച്ചു
എഡിജിപി അജിത്കുമാറിൻ്റെ വിഷയത്തിൽ സിപിഐ നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം
MR Ajith Kumar issue

എഡിജിപി എം.ആർ. അജിത്കുമാറിൻ്റെ വിഷയത്തിൽ സി.പി.ഐയുടെ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് Read more

എം.വി. ഗോവിന്ദന്റെ മകനെതിരായ പരാതിയില് സി.പി.ഐ.എം പ്രതിരോധത്തിലോക്ക് ?
Kerala CPIM controversy

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന് ശ്യാംജിത്തിനെതിരായ ആരോപണങ്ങള് പാര്ട്ടിക്കുള്ളില് പുതിയ Read more

കെ.പി.സി.സി പുനഃസംഘടന വൈകും; തീരുമാനം ഓണത്തിന് ശേഷം
KPCC reorganization

കെ.പി.സി.സി പുനഃസംഘടന ഓണത്തിന് ശേഷം നടത്താൻ തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ Read more

കത്ത് വിവാദം: ആരോപണം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും; തോമസ് ഐസക്
CPIM letter controversy

സിപിഐഎമ്മിലെ കത്ത് വിവാദത്തിൽ പ്രതികരണവുമായി തോമസ് ഐസക്. തനിക്കെതിരായ ആരോപണം അസംബന്ധമാണെന്നും പിൻവലിച്ചില്ലെങ്കിൽ Read more

  രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; കോൺഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാർച്ച് നടത്തും
കത്ത് ചോർച്ചയിൽ പ്രതികരിക്കാതെ എം.വി ഗോവിന്ദൻ; സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ
Letter Leak Controversy

കത്ത് ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി Read more

സിപിഐഎമ്മിനെ തകർക്കാൻ ആകില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം: മന്ത്രി വി. ശിവൻകുട്ടി
CPIM letter controversy

സിപിഐഎം കത്ത് വിവാദത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് Read more

സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോർച്ചാ വിവാദം; ഇന്ന് നിർണ്ണായക പോളിറ്റ് ബ്യൂറോ യോഗം
CPI(M) letter leak

സിപിഐഎം നേതൃത്വത്തിനെതിരെ കത്ത് ചോർച്ചാ വിവാദം കനക്കുന്നു. പ്രമുഖ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ട Read more