സംസ്ഥാനത്തെ സ്വർണ വിപണിയിൽ വീണ്ടും വില വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വില 520 രൂപ കൂടി 53,600 രൂപയായി ഉയർന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഗ്രാം സ്വർണത്തിന്റെ വിലയിലും 65 രൂപയുടെ വർധനവുണ്ടായി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6700 രൂപയായി.
ഈ മാസം ആദ്യം സ്വർണവില 53,000 രൂപയിൽ താഴെ പോയിരുന്നു. എന്നാൽ അതിനുശേഷമാണ് ഇപ്പോൾ വീണ്ടും വിലയിൽ വർധനവുണ്ടായിരിക്കുന്നത്.
കഴിഞ്ഞ മാസം ആദ്യ വാരത്തിന്റെ അവസാനം സ്വർണവില 54,080 രൂപ എന്ന ഉയർന്ന നിലയിലെത്തിയിരുന്നു. മെയ് 20ന് സ്വർണവില 55,120 രൂപയായി ഉയർന്ന് പുതിയ റെക്കോർഡ് തകർത്തിരുന്നു.
ഓഹരി വിപണിയിലെ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.