മാന്നാർ കല കൊലപാതകം: അന്വേഷണ സംഘം വിപുലീകരിച്ചു, ഒന്നാം പ്രതി ആശുപത്രിയിൽ

ആലപ്പുഴ മാന്നാർ കല കൊലപാതക കേസിലെ അന്വേഷണ സംഘത്തെ വിപുലീകരിച്ചതായി റിപ്പോർട്ട്. 21 അംഗ പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് അന്വേഷണസംഘം വിപുലീകരിച്ചത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ നേരിട്ട് അന്വേഷണത്തിന് നേതൃത്വം നൽകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസിലെ ഒന്നാം പ്രതി അനിൽ കുമാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൂചന. രക്തസമ്മർദ്ദം കൂടിയതും മൂക്കിൽ നിന്ന് രക്തം വന്നതുമാണ് കാരണം. ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർമാർ വിവരം കുടുംബത്തെ അറിയിച്ചു. അനിൽ സ്വയം നാട്ടിലെത്തിയില്ലെങ്കിൽ നാട്ടിലെത്തിക്കാൻ നിരവധി കടമ്പകൾ കടക്കേണ്ടി വരും.

കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. 15 വർഷം മുൻപാണ് കലയെ കാണാതായത്. 2009 ഡിസംബർ ആദ്യ ആഴ്ചയാണ് കല കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി.

വലിയ പെരുമ്പുഴ പാലത്തിൽ കാറിനകത്ത് വെച്ചാണ് കലയെ കൊലപ്പെടുത്തിയതെന്ന് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കലയ്ക്ക് കുട്ടംപേരൂർ സ്വദേശിയുമായി ഉണ്ടായിരുന്ന ബന്ധമാണ് പകയ്ക്ക് കാരണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞദിവസം സെപ്റ്റിക് ടാങ്കിൽ നിന്നും കലയുടെ മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന തെളിവുകൾ പൊലീസ് കണ്ടെത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച ഒരു ഊമ കത്തിലൂടെയാണ് 15 വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.

26 വയസ്സുള്ള കല എന്ന യുവതി കാമുകനൊപ്പം അപ്രത്യക്ഷമായെന്നും കൊല്ലപ്പെട്ടുവെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.

Related Posts
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി കേരള പോലീസ്
app installation safety

ഫോണിൽ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കേരള പോലീസ് സോഷ്യൽ മീഡിയയിൽ Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്റ്റാഫിനെ പ്രതി ചേർത്ത് പോലീസ്
Rahul Mankootathil case

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒളിവിൽ പോകാൻ സഹായിച്ച കേസിൽ സ്റ്റാഫ് അംഗങ്ങളായ ഫൈസലിനെയും, Read more

ശബരിമലയിൽ സുരക്ഷ ശക്തമാക്കി: കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
Sabarimala security measures

ശബരിമലയിൽ ഡിസംബർ 5, 6 തീയതികളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. സന്നിധാനം, പമ്പ, Read more

Rahul Mamkootathil MLA

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. വയനാട്, തമിഴ്നാട്, കർണാടക Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: അന്വേഷണം ജി. പൂങ്കുഴലി ഐ.പി.എസിന്
Rahul Mankootathil Case

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ് ജി. പൂങ്കുഴലി ഐ.പി.എസ് അന്വേഷിക്കും. പരാതിക്കാരിയുടെ മൊഴി Read more

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; എട്ടുപേർ അറസ്റ്റിൽ
Kasaragod hospital clash

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ചെമ്മനാട്, കീഴൂർ എന്നിവിടങ്ങളിലെ സംഘങ്ങളാണ് Read more

രാഹുൽ മാങ്കൂട്ടത്തിനെതിരെ ബലാത്സംഗത്തിന് കേസ്; പരാതി നൽകിയത് 23-കാരി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിനെതിരെ പുതിയ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ബെംഗളൂരുവിൽ പഠിക്കുന്ന Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത സംഭവം: കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത കേസിൽ ഫ്ലാറ്റ് കെയർടേക്കറുടെ Read more

ലൈംഗിക പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്
Rahul Mamkootathil case

ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനായുള്ള അന്വേഷണം ശക്തമാക്കി പോലീസ്. കേരളത്തിലും തമിഴ്നാട്ടിലുമായി Read more

സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ
cyber harassment case

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വർ Read more