കള്ളപ്പണം വെളുപ്പിക്കൽ: സൗബിൻ ഷാഹിറിന്റെ സ്ഥാപനത്തിൽ ഇഡി പരിശോധന

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മഞ്ഞുമ്മൽ ബോയ്സ് നിർമാതാവും നടനുമായ സൗബിൻ ഷാഹിറിന് പങ്കാളിത്തമുള്ള സ്ഥാപനത്തിൽ പരിശോധന നടത്തി. യൂസ്ഡ് കാർ ഷോറൂമിലാണ് ഇഡി പരിശോധന നടത്തിയത്. രാവിലെ 11 മണിക്ക് ആരംഭിച്ച പരിശോധനയിൽ സ്ഥാപന ഉടമയായ മുജീബ് റഹ്മാനെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലപ്പുറം, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ഓഫീസുകളിലും പരിശോധന നടന്നു. സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് പരാതിയിലും പറവ ഫിലിംസ് എന്ന കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലുമാണ് നടപടി. കഴിഞ്ഞമാസം സൗബിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു.

സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി. അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിൻറെ പരാതിയിൽ മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൻറെ ചുവടുപിടിച്ചാണ് പറവ ഫിലിംസിനെതിരെ ഇഡി അന്വേഷണം.

  കുണ്ടംകുഴി സ്കൂളിലെ പ്രധാനാധ്യാപകന് സ്ഥലംമാറ്റം; കാരണം വിദ്യാർത്ഥിയുടെ കരണത്തടിച്ച സംഭവം

കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിൽ പ്രദർശന വിജയം നേടിയ മുഴുവൻ സിനിമകളുടെയും സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാൻ ഇ. ഡി ഒരുങ്ങുന്നുണ്ട്. മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനും നടപടി ആരംഭിച്ചിരുന്നു.

പറവ വിതരണ കമ്പനികളുടെ അക്കൗണ്ടുകളും മരവിപ്പിക്കും.

Related Posts
“സിനിമ കുറയുമെന്ന ടെൻഷനൊന്നും ഇന്നസെന്റിന് ഉണ്ടായിരുന്നില്ല”: മുകേഷ്
Mukesh about Innocent

മലയാള സിനിമയിലെ പ്രിയ നടൻ മുകേഷ്, അന്തരിച്ച ഇന്നസെന്റിനെ അനുസ്മരിച്ച് സംസാരിക്കുന്നു. ഇന്നസെന്റ് Read more

മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും ഉടൻ തിരിച്ചെത്തുമെന്നും അഷ്കർ സൗദാൻ
Mammootty health update

മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹം കുറച്ച് വിശ്രമം എടുത്തുവെന്ന് മാത്രമെന്നും സഹോദരി പുത്രൻ Read more

  അഭിനയത്തിന് പുറമെ നൃത്തത്തിലും താരം; വൈറലായി ഷൈൻ ടോം ചാക്കോയുടെ ഡാൻസ് വീഡിയോ
വിശ്രമത്തിന് ശേഷം മമ്മൂട്ടി തിരിച്ചെത്തുന്നു; സിനിമാലോകത്ത് ആഹ്ളാദം.
Mammootty comeback

വിശ്രമത്തിനു ശേഷം മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു. അടുത്ത മാസം ആദ്യവാരത്തോടെ അദ്ദേഹം സിനിമയിൽ Read more

മമ്മൂട്ടി തിരിച്ചെത്തുന്നു; സൂചന നൽകി ആന്റോ ജോസഫ്
Mammootty health update

മമ്മൂട്ടി സിനിമയിൽ നിന്ന് ഇടവേളയെടുത്ത ശേഷം തിരിച്ചെത്തുന്നു എന്ന സൂചന നൽകി നിർമ്മാതാവ് Read more

അമ്മയിലെ മാറ്റം നല്ലതിന്; വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണം: ആസിഫ് അലി
AMMA new officials

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എ.എം.എം.എ ഭാരവാഹികളെ നടൻ ആസിഫ് അലി അഭിനന്ദിച്ചു. വനിതകൾ തലപ്പത്തേക്ക് Read more

Dear Friend Movie

നടൻ വിനീത് കുമാർ തന്റെ സിനിമ 'ഡിയർ ഫ്രണ്ടി'നെക്കുറിച്ച് സംസാരിക്കുന്നു. തിയേറ്ററുകളിൽ സിനിമക്ക് Read more

അമ്മയിൽ തലമുറ മാറ്റം; വനിതാ താരങ്ങൾക്ക് നേതൃസ്ഥാനം
AMMA leadership change

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ. പ്രധാന സ്ഥാനങ്ങളിലേക്ക് വനിതാ താരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. Read more

ഡബ്ല്യുസിസി അംഗങ്ങളെ തിരിച്ചുകൊണ്ടുവരാൻ ‘അമ്മ’; ആദ്യ യോഗത്തിൽ ചർച്ച
Amma WCC members

'അമ്മ'യിൽ നിന്ന് വേർപിരിഞ്ഞ വനിതാ താരങ്ങളെ തിരിച്ചെത്തിക്കാൻ പുതിയ നേതൃത്വം. ഇതിന്റെ ഭാഗമായി Read more

എ.എം.എം.എയുടെ പുതിയ എക്സിക്യൂട്ടീവ് യോഗം 21-ന്; ശ്വേതാ മേനോൻ പ്രസിഡന്റ്
AMMA executive meeting

എ.എം.എം.എയുടെ പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗം ഈ മാസം 21-ന് നടക്കും. Read more