Headlines

Politics, World

റഷ്യ-ചൈന സഖ്യം ശക്തമാകുമ്പോൾ ഇന്ത്യ-റഷ്യ ബന്ധം പുനരുജ്ജീവിപ്പിക്കാൻ മോദിയുടെ മോസ്കോ സന്ദർശനം

റഷ്യ-ചൈന സഖ്യം ശക്തമാകുമ്പോൾ ഇന്ത്യ-റഷ്യ ബന്ധം പുനരുജ്ജീവിപ്പിക്കാൻ മോദിയുടെ മോസ്കോ സന്ദർശനം

ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിന് ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. എന്നാൽ അടുത്തകാലത്ത് റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന നീക്കങ്ങൾ ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കി. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ സന്ദർശനത്തിന് തയ്യാറെടുക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2022ൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായിട്ടാണ് മോദി റഷ്യ സന്ദർശിക്കുന്നത്. മൂന്നാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മോദി, തന്റെ ആദ്യ ഉഭയകക്ഷി സന്ദർശനത്തിന് റഷ്യയെ തെരഞ്ഞെടുത്തത് മോസ്‌കോയുമായുള്ള ബന്ധത്തിന് ന്യൂഡൽഹി നൽകുന്ന പ്രാധാന്യത്തെ വ്യക്തമാക്കുന്നു.

ജൂലൈ 8-9 തീയതികളിലാണ് പ്രധാനമന്ത്രി മോസ്കോയിൽ എത്തുക. ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാർ, ഫിഫ്ത് ജനറേഷൻ ഫൈറ്റർ എയർക്രാഫ്റ്റുകൾ, ആണവോർജ്ജ രംഗത്തെ സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുക്രൈൻ അധിനിവേശത്തിൽ കടുത്ത സമ്മർദ്ദം ഉണ്ടായപ്പോഴും റഷ്യക്ക് മേലെ ഉപരോധം ഏർപ്പെടുത്താൻ ഇന്ത്യ തയ്യാറായിരുന്നില്ല. മാത്രമല്ല, യുദ്ധകാലത്ത് റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ ഇറക്കുമതി ചെയ്തതിലൂടെ ഇന്ത്യക്ക് സാമ്പത്തിക നേട്ടവും ഉണ്ടായി.

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ മോസ്കോ സന്ദർശനം റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിന് വലിയ നയതന്ത്ര നേട്ടമാണ്. യുദ്ധ കുറ്റവാളിയായി കണക്കാക്കി അന്താരാഷ്ട്ര ക്രിമിനൽ കോടതി പുടിന്റെ വിദേശയാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ, ഇന്ത്യയുടെ ഭരണത്തലവൻ മോസ്കോ സന്ദർശിക്കുമ്പോൾ, തങ്ങൾ ഒറ്റയ്ക്കല്ലെന്ന സന്ദേശം നൽകാൻ റഷ്യക്ക് സാധിക്കും.

എന്നാൽ ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര ബന്ധത്തിൽ വലിയ അന്തരമുണ്ട്. ഇന്ത്യ റഷ്യയിൽ നിന്ന് 60 ബില്യൺ ഡോളറിന്റെ ഇറക്കുമതി നടത്തുമ്പോൾ അഞ്ച് ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ മാത്രമാണ് കയറ്റി അയക്കുന്നത്. ഈ സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദർശനത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ

Related posts