ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയം: തിരുത്തലുകൾ ഉണ്ടാകുമെന്ന് സീതാറാം യെച്ചൂരി

Anjana

Updated on:

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങൾ തിരിച്ചറിഞ്ഞതായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വെളിപ്പെടുത്തി. അടുത്ത സംസ്ഥാന കമ്മറ്റിയിൽ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മാറ്റം വേണോ എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ആവശ്യമായ തിരുത്തലുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സഹായം ലഭിക്കാത്തത് ജനക്ഷേമ പ്രവർത്തനങ്ങളെ ബാധിച്ചതായും ഇത് ജനങ്ങളിൽ അതൃപ്തി സൃഷ്ടിച്ചതായും യെച്ചൂരി അഭിപ്രായപ്പെട്ടു. പാർട്ടി കോട്ടകളിലെ വോട്ട് ചോർച്ച പ്രധാനമായി പരിഗണിക്കുമെന്നും ബിജെപിയുടെ വോട്ട് വിഹിതം വർധിച്ചത് ഗൗരവമായി കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേന്ദ്ര കമ്മറ്റിയിൽ തനിക്കെതിരെ കേരളത്തിൽ നിന്നുള്ള അംഗം വിമർശനം ഉന്നയിച്ചുവെന്ന വാർത്ത തെറ്റാണെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകുമെന്ന സൂചനയാണ് യെച്ചൂരിയുടെ പ്രസ്താവനയിൽ നിന്നും ലഭിക്കുന്നത്.