രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം; പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനം

നിവ ലേഖകൻ

Updated on:

രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകിയപ്പോൾ വലിയ ബഹളമുണ്ടായി. എൻഡിഎയുടെ വൻ വിജയത്തെ ബ്ലാക്കൗട്ട് ചെയ്യാൻ ശ്രമങ്ങൾ നടക്കുന്നതായി മോദി ആരോപിച്ചു. ജനവിധി അംഗീകരിക്കാൻ ചിലർ തയാറാകുന്നില്ലെന്നും സർക്കാരിന്റെ പ്രവർത്തന മികവാണ് വിജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭരണഘടനയെ സംരക്ഷിക്കാനെന്ന പ്രതിപക്ഷ പ്രചാരണം ആത്മാർത്ഥതയില്ലാത്തതാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രസംഗത്തിനിടെ ഇടപെട്ട് സംസാരിക്കാൻ മല്ലികാർജുൻ ഖർഗെ ശ്രമിച്ചെങ്കിലും ചെയർമാൻ അനുവദിച്ചില്ല. പ്രതിപക്ഷത്തിന്റെ പ്രതിഷേധം അവഗണിച്ച് മോദി പ്രസംഗം തുടർന്നതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ഇനിയും 20 വർഷം കൂടി എൻഡിഎ ഇന്ത്യ ഭരിക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഭരണഘടനയെ പ്രതിപക്ഷം അപമാനിക്കുകയാണെന്നും സത്യം കേൾക്കാൻ അവർക്ക് ശക്തിയില്ലെന്നും മോദി കുറ്റപ്പെടുത്തി. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി.

ഏത് ഘട്ടത്തിലാണ് കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ പാർട്ടികളുടെ പിന്നാലെ അഴിച്ചുവിട്ടതെന്ന് കോൺഗ്രസിനറിയാമെന്നും അതിന് അവരാണ് മറുപടി പറയേണ്ടതെന്നും മോദി പറഞ്ഞു. ഇപ്പോൾ നിയമപരമായി മാത്രമേ അന്വേഷണങ്ങൾ മുന്നോട്ടുപോകുന്നുള്ളൂവെന്നും ബിജെപി ഇതിലൊന്നും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ബംഗാൾ സർക്കാർ വലിയ പരാജയമാണെന്നും മോദി വിമർശിച്ചു.

  സിപിഐഎം ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പ് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിൽ: കെ കെ ഷൈലജ

ലോക്സഭയിൽ കണ്ടതുപോലെ പ്രതിപക്ഷ നേതാവിനും കോൺഗ്രസിനുമെതിരെ കടന്നാക്രമണം നടത്തിയ മോദി രാഹുലിന്റേത് ബാലകബുദ്ധിയെന്ന പരിഹാസം ആവർത്തിച്ചു.

Related Posts
‘ഹിന്ദു പ്രതികാരത്തിന് തടസ്സ’മാകരുതെന്ന് മോദി പോലീസിനോട് പറഞ്ഞതായി സത്യവാങ്മൂലം; ഗോധ്ര കലാപത്തിൽ മോദിയുടെ പങ്ക് വെളിപ്പെടുത്തിയ സഞ്ജീവ് ഭട്ടിന്റെ ദുരന്ത കഥ
Sanjiv Bhatt

ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് വെളിപ്പെടുത്തിയതിന് സഞ്ജീവ് ഭട്ടിനെതിരെ സംഘപരിവാറിന്റെ വേട്ടയാടൽ തുടരുന്നു. Read more

വഖഫ് ബിൽ സാമൂഹിക നീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി
Waqf Bill

സാമൂഹിക സാമ്പത്തിക നീതിയും സുതാര്യതയും ഉറപ്പാക്കുന്നതിന് വഖഫ് ബിൽ നിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര Read more

വഖഫ് ബിൽ രാജ്യസഭയും പാസാക്കി; മുനമ്പത്ത് ആഹ്ലാദ പ്രകടനം
Waqf Amendment Bill

വഖഫ് ബിൽ രാജ്യസഭ പാസാക്കിയതിനെത്തുടർന്ന് മുനമ്പത്ത് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം. Read more

  രാജ്യസേവനത്തിന് ആർഎസ്എസ് പ്രചോദനമെന്ന് പ്രധാനമന്ത്രി മോദി
വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി
Waqf Amendment Bill

രാജ്യസഭയും വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കി. 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ Read more

വഖഫ് ഭേദഗതി ബില്ലിനെതിരെ ജോൺ ബ്രിട്ടാസിന്റെ രൂക്ഷവിമർശനം
Waqf Amendment Bill

വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യസഭയിൽ എം.പി ജോൺ ബ്രിട്ടാസ് രൂക്ഷ വിമർശനം ഉന്നയിച്ചു. Read more

വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു
Waqf Amendment Bill

വഖഫ് സ്വത്തുക്കളുടെ കാര്യക്ഷമമായ നടത്തിപ്പ് ലക്ഷ്യമിട്ട് വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. Read more

വഖഫ് ബിൽ ഇന്ന് രാജ്യസഭയിൽ
Waqf Bill

ലോക്സഭ പാസാക്കിയ വഖഫ് നിയമഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ന്യൂനപക്ഷ ക്ഷേമ Read more

വഖഫ് ബിൽ: പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം
Waqf Amendment Bill

വഖഫ് നിയമഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനൊരുങ്ങുന്ന കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. കെസിബിസിയും Read more

  വയനാട് ദുരന്തനിവാരണ ഫണ്ട്: കേരള എംപിമാരുടെ ആരോപണങ്ങൾക്ക് അമിത് ഷായുടെ മറുപടി
മോദിയുടെ ആർഎസ്എസ് സന്ദർശനം വിരമിക്കൽ പ്രഖ്യാപനമെന്ന് സഞ്ജയ് റാവത്ത്
Modi RSS visit

പതിനൊന്ന് വർഷത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചു. മോദി Read more

രാജ്യസേവനത്തിന് ആർഎസ്എസ് പ്രചോദനമെന്ന് പ്രധാനമന്ത്രി മോദി
RSS

രാജ്യസേവനത്തിന് ആർഎസ്എസ് പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം Read more