Headlines

Latest News, Must Read, National

ഗുജറാത്ത് കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ് ദൾ

ഗുജറാത്ത് കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ് ദൾ

ബജ്റംഗ് ദൾ പ്രവർത്തകർ ഗുജറാത്ത് കോൺഗ്രസ് ഓഫീസ് ആക്രമിച്ചു. രാഹുൽ ഗാന്ധിയുടെ ‘ഹിന്ദു’ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയത്. ഓഫീസിലുണ്ടായിരുന്ന രാഹുലിന്റെ ചിത്രങ്ങളും പോസ്റ്ററുകളും നശിപ്പിക്കുകയും കറുത്ത മഷി ഉപയോഗിച്ച് വികൃതമാക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ വിഎച്ച്പി പങ്കുവെച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആക്രമണത്തിന് പിന്നിൽ അമിത് ഷാ, നരേന്ദ്ര മോദി, ആർഎസ്എസ് എന്നിവരാണെന്ന് ഗുജറാത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ അമിത് ചാവ്ദ ആരോപിച്ചു. അതേസമയം, രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തിലെ ഹിന്ദുപരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. വിദ്വേഷവും അക്രമവും നടത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാനാവില്ലെന്നും പ്രധാനമന്ത്രിയും ബി.ജെ.പിയും യഥാർഥ ഹിന്ദുക്കളല്ലെന്നും രാഹുൽ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇത് ഹിന്ദുക്കളെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.

More Headlines

തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാഹുൽ ഗാന്ധിക്കെതിരായ തീവ്രവാദി പരാമർശം: കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെതിരെ കേസ്
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
രാഹുൽ ഗാന്ധി പരാജയപ്പെട്ട ഉൽപ്പന്നം; ഖാർഗെയുടെ കത്തിന് മറുപടിയുമായി ജെപി നദ്ദ
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം ഇന്ത്യയുടെ വൈവിധ്യത്തിന് എതിർ: രമേശ് ചെന്നിത്തല

Related posts