കേരളത്തിൽ ജൂലൈയിൽ സാധാരണയിൽ കൂടുതൽ മഴയ്ക്ക് സാധ്യത. പസഫിക്ക് സമുദ്രത്തിലെ ENSO പ്രതിഭാസവും ഇന്ത്യൻ മഹാസമുദ്രത്തിലെ IOD പ്രതിഭാസവും ന്യൂട്രൽ സ്ഥിതിയിൽ തുടരുമെന്ന് പ്രവചനം. ജൂൺ മാസത്തിൽ കേരളത്തിൽ 25% മഴ കുറവായിരുന്നെങ്കിലും, ജൂലൈയിൽ അന്താരാഷ്ട്ര ഏജൻസികളുടെ പ്രവചനം സമ്മിശ്രമാണ്. സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം രാജ്യത്ത് പൊതുവെയും സാധാരണയിൽ കൂടുതൽ മഴയ്ക്കാണ് സാധ്യത.