Headlines

Headlines, Kerala News, Must Read

തിരുവനന്തപുരം മേയർക്കെതിരെ സിപിഐഎം ജില്ലാ കമ്മിറ്റിയിൽ വിമർശനം

തിരുവനന്തപുരം മേയർക്കെതിരെ സിപിഐഎം ജില്ലാ കമ്മിറ്റിയിൽ വിമർശനം

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ സിപിഐഎം ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം ഉയർന്നു. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്നും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും യോഗത്തിൽ ആക്ഷേപം ഉയർന്നു. എന്നാൽ, മേയർക്ക് തെറ്റ് തിരുത്താൻ അവസരം നൽകാനും അന്ത്യശാസനം നൽകാനുമാണ് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭരണത്തിലെ വീഴ്ചകൾ അധികാരം നഷ്ടപ്പെടാൻ കാരണമാകുമെന്ന തിരിച്ചറിവിലാണ് പാർട്ടിയുടെ ഇടപെടൽ. മേയർ സ്ഥാനത്തുനിന്ന് മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിരുത്തുന്നു. മന്ത്രി റിയാസ് കടകംപള്ളിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും യോഗത്തിൽ വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അതിരൂക്ഷ വിമർശനം ഉണ്ടായി. പാർട്ടി പ്രവർത്തകർക്കും സാധാരണക്കാർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവേശനമില്ലെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.

More Headlines

മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts