സിപിഐഎമ്മിന്റെ തെറ്റുതിരുത്തൽ രേഖകൾ ജലരേഖകൾ: കെ സുധാകരൻ

Anjana

സിപിഐഎമ്മിന്റെ തെറ്റുതിരുത്തൽ രേഖകൾ വെറും ജലരേഖകളാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ആരോപിച്ചു. അഴിമതിയിലും സ്വജനപക്ഷപാതത്തിലും കൊലപാതകത്തിലും മുഴുകിയിരിക്കുന്ന പാർട്ടിയാണ് സിപിഐഎം എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഏകാധിപത്യവും അഴിമതിയുമാണ് സിപിഐഎം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് തോൽവികൾക്ക് ശേഷം കേന്ദ്ര-സംസ്ഥാന കമ്മിറ്റികൾ തെറ്റുതിരുത്തൽ രേഖകൾ പുറത്തിറക്കി ജനങ്ങളെ കബളിപ്പിക്കുന്നുവെന്നും, ഇത് കൂടുതൽ തെറ്റുകൾ ചെയ്യാനുള്ള മറയാണെന്നും സുധാകരൻ ആരോപിച്ചു. തിരുവല്ലയിലെ പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്തതും, കണ്ണൂരിൽ ക്വട്ടേഷൻ സംഘാംഗത്തെ സംരക്ഷിച്ചതും ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. കരുവന്നൂർ ബാങ്ക് അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് പരിഹാരം കാണാതെയുള്ള തെറ്റുതിരുത്തലുകൾ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here