ഇടുക്കിയിൽ ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം: ആറുമാസം മുമ്പത്തെ ബീഫ് കറിയുടെ അളവിനെച്ചൊല്ലി തർക്കം

Anjana

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിയുടെ അളവിനെച്ചൊല്ലി ഹോട്ടൽ ഉടമയ്ക്ക് മർദ്ദനമേറ്റു. ഇടുക്കി ഉടുമ്പൻചോല ടൗണിലെ മരിയ ഹോട്ടൽ ഉടമയായ വാവച്ചൻ മാണിയാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ വൈകുന്നേരം മൂന്നംഗസംഘമാണ് വാവച്ചനെ ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിനു ശേഷം പ്രതികൾ രക്ഷപ്പെട്ടതായും, ഉടുമ്പൻചോല പൊലീസ് കേസ് അന്വേഷിച്ചു വരികയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.