ഡിജിപിയുടെ ഭാര്യയുടെ ഭൂമി ജപ്തി ചെയ്ത് കോടതി

Anjana

ഡിജിപിയുടെ ഭാര്യയുടെ ഭൂമി ജപ്തി ചെയ്ത് കോടതി നടപടി. കരാർ ലംഘനത്തിന്റെ പേരിലാണ് നടപടി. 10.5 സെന്റ് സ്ഥലം 74 ലക്ഷം രൂപയ്ക്ക് വാങ്ങാനായിരുന്നു കരാർ. അഡ്വാൻസായി 30 ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ സ്ഥലത്തിന് 26 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്ന് കണ്ടെത്തിയതോടെ കരാറുകാരൻ പിൻമാറി. അഡ്വാൻസ് തുക തിരികെ നൽകണമെന്നാവശ്യപ്പെട്ടു. എന്നാൽ കരാറുകാരൻ മതിൽ കെട്ടിയെന്നും മുഴുവൻ തുകയും നൽകാതെ പിൻമാറിയെന്നുമാണ് ഡിജിപിയുടെ വാദം. തിരുവനന്തപുരം അഡീഷണൽ സബ് കോടതിയാണ് ജപ്തി നടപടി സ്വീകരിച്ചത്. അഡ്വാൻസ് തുക പലിശ സഹിതം തിരിച്ചു നൽകിയാൽ ജപ്തി ഒഴിവാക്കാമെന്ന വ്യവസ്ഥയോടെയാണ് കോടതി നടപടി.

കരാർ ലംഘനത്തിന്റെ പേരിൽ ഡിജിപി ഷേഖ് ദർവേഷ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള 10.5 സെന്റ് ഭൂമി ജപ്തി ചെയ്ത് കോടതി നടപടി. 74 ലക്ഷം രൂപയ്ക്ക് വാങ്ങാനായിരുന്നു കരാർ. അഡ്വാൻസായി 30 ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ സ്ഥലത്തിന് 26 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്ന് കണ്ടെത്തിയതോടെ കരാറുകാരൻ പിൻമാറി. അഡ്വാൻസ് തുക തിരികെ നൽകണമെന്നാവശ്യപ്പെട്ടു. എന്നാൽ കരാറുകാരൻ മതിൽ കെട്ടിയെന്നും മുഴുവൻ തുകയും നൽകാതെ പിൻമാറിയെന്നുമാണ് ഡിജിപിയുടെ വാദം. തിരുവനന്തപുരം അഡീഷണൽ സബ് കോടതിയാണ് ജപ്തി നടപടി സ്വീകരിച്ചത്. അഡ്വാൻസ് തുക പലിശ സഹിതം തിരിച്ചു നൽകിയാൽ ജപ്തി ഒഴിവാക്കാമെന്ന വ്യവസ്ഥയോടെയാണ് കോടതി നടപടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here