Headlines

National

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകിബാത്ത് പരിപാടി പുനരാരംഭിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകിബാത്ത് പരിപാടി പുനരാരംഭിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകിബാത്ത് പരിപാടി പുനരാരംഭിച്ചു. മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ പരിപാടിയിൽ, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത ജനങ്ങൾക്ക് നന്ദി അറിയിച്ചു. ഭരണഘടനയിലും ജനാധിപത്യത്തിലുമുള്ള വിശ്വാസത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ആദിവാസി സ്വാതന്ത്ര്യസമര നായകരായ വീർ സിധു, കാൻഹു എന്നിവരെ ആദരിച്ച് സന്താളി ഗാനം പങ്കുവെച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളത്തിലെ അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകൾ നിർമിക്കുന്ന കാർത്തുമ്പി കുടകളെ കുറിച്ച് പ്രധാനമന്ത്രി വിശദമായി പരാമർശിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘മാതാവിന്റെ പേരിൽ ഒരു വൃക്ഷം’ പദ്ധതിയിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തു. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് ആശംസകൾ അറിയിച്ച പ്രധാനമന്ത്രി, അന്താരാഷ്ട്ര യോഗാ ദിനാചരണത്തെയും ആഗോളതലത്തിൽ ഇന്ത്യൻ സിനിമകളുടെ മികവിനെയും കുറിച്ച് സംസാരിച്ചു. 2014 ഒക്ടോബറിൽ ആരംഭിച്ച മൻകി ബാത്ത് പരിപാടിയുടെ 111-ാമത് എപ്പിസോഡ് ആയിരുന്നു ഇത്.

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
ബിജെപി അധികാരത്തിലെത്തിയാൽ ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനസ്ഥാപിക്കും: പ്രധാനമന്ത്രി മോദി
ജമ്മു കശ്മീരിൽ സമാധാനവും വികസനവും: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി

Related posts