ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം: ഹരിദ്വാറിൽ ഗംഗ കരകവിഞ്ഞൊഴുകി, വാഹനങ്ങൾ ഒഴുകിപ്പോയി

Anjana

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം ഹരിദ്വാറിനെ വിറങ്ങലിപ്പിച്ചു. ഗംഗാനദി കരകവിഞ്ഞൊഴുകി, സുഖി നദിയിലേക്ക് ജലപ്രവാഹം ഇരച്ചെത്തി തീരപ്രദേശങ്ങൾ മുക്കി. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി, ഗംഗയിൽ ഇറങ്ങുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തി. അടുത്ത മൂന്നു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.

ഉച്ചയ്ക്കുശേഷം പെട്ടെന്നാണ് ഗംഗയിലെ ജലനിരപ്പ് ഉയർന്നത്. നദീതീരത്തെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി, പ്രധാന റോഡുകൾ മുങ്ങി. സുഖി നദിയിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ തീരത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ കുത്തൊഴുക്കിൽപ്പെട്ട് ഒഴുകിപ്പോയി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോട്‍വാളി മേഖലയെയാണ് വെള്ളപ്പൊക്കം കൂടുതൽ ബാധിച്ചത്. ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് തീർത്ഥാടകരുൾപ്പെടെ നദിയിൽ ഇറങ്ങരുതെന്ന് പൊലീസ് നിർദേശം നൽകി. അടുത്ത മാസം നാലുവരെ ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.