Headlines

National

മഹാരാഷ്ട്ര ബജറ്റ്: വമ്പൻ പ്രഖ്യാപനങ്ങളുമായി എൻഡിഎ സർക്കാർ

മഹാരാഷ്ട്ര ബജറ്റ്: വമ്പൻ പ്രഖ്യാപനങ്ങളുമായി എൻഡിഎ സർക്കാർ

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റിൽ മഹാരാഷ്ട്രയിലെ എൻഡിഎ സർക്കാർ വലിയ പ്രഖ്യാപനങ്ങൾ നടത്തി. മുംബൈ മേഖലയിൽ ഡീസലിന് രണ്ട് രൂപയും പെട്രോളിന് അറുപത്തിയഞ്ച് പൈസയും വില കുറച്ചു. സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നൽകുമെന്നും അഞ്ചംഗ കുടുംബത്തിന് വർഷത്തിൽ മൂന്ന് സിലിണ്ടർ സൗജന്യമായി നൽകുമെന്നും ധനമന്ത്രി അജിത് പവാർ പ്രഖ്യാപിച്ചു. സ്ത്രീകൾക്കായി പതിനായിരം പിങ്ക് റിക്ഷകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കർഷകരുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളുമെന്നും വിളനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കുമെന്നും സർക്കാർ വ്യക്തമാക്കി. പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം ഉൾപ്പെടെ നിരവധി പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

More Headlines

രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ
രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ 'നമോ ഭാരത് റാപിഡ്' പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു
മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി

Related posts