കൊവിഡ് വാക്സിനുകളെക്കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു

Anjana

കൊവിഡ് വാക്സിനുകളെക്കുറിച്ച് വെള്ളിയാഴ്ച വൈകുന്നേരം സൗദി സമയം അഞ്ച് മണിക്ക് ഒരു വെബിനാർ സംഘടിപ്പിക്കുന്നു. യുകെയിലെ പ്രശസ്തമായ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് മെഡിക്കൽ ഡയറക്ടറും അന്താരാഷ്ട്ര തലത്തിൽ ഇൻഫെക്ഷൻ കൺട്രോൾ ആൻഡ് പ്രിവൻഷൻ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഡോക്ടറുമായ ഡോ. രാജേഷ് രാജേന്ദ്രനാണ് സെമിനാർ നയിക്കുന്നത്. വേൾഡ് മലയാളി കൗൺസിൽ മെഡിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ പൊതുജനാരോഗ്യ ബോധവൽക്കരണവും ആരോഗ്യ വിദ്യാഭ്യാസവും നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരം സെമിനാറുകൾ സംഘടിപ്പിക്കുന്നതെന്ന് ഡോ. ഇന്ദു ചന്ദ്രശേഖർ, ഡോ. ഫൈസൽ, ഡോ. ഹാരിസ്, ഡോ. അസ്ലം എന്നിവർ അറിയിച്ചു. ഓൺലൈനായി നടക്കുന്ന സെമിനാറിൽ പ്രവേശിക്കാനുള്ള ലിങ്ക് ലഭ്യമാണെന്ന് ഡബ്ല്യുഎംസി നേതാക്കളായ ഡോ. അബ്ദുള്ള മഞ്ചേരി, ഡെൻസൺ ചാക്കോ, മൻസൂർ വയനാട്, സിജി മേരി, ജിജോ എന്നിവർ അറിയിച്ചു. ഇത്തരം സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കെടുക്കണമെന്ന് വേൾഡ് മലയാളി കൗൺസിൽ നേതാക്കൾ അഭ്യർത്ഥിച്ചു.