കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് 12 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

Anjana

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടായിരിക്കുന്നു. കോഴിക്കോട് സ്വദേശിയായ 12 വയസ്സുള്ള ഒരു ബാലനാണ് ഇത്തവണ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ കുട്ടി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം കണ്ണൂരിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 13 വയസ്സുകാരിയായ ഒരു പെൺകുട്ടി മരണമടഞ്ഞിരുന്നു. കണ്ണൂർ സ്വദേശികളായ രാഗേഷ് ബാബുവിന്റെയും ധന്യ രാഘേഷിന്റെയും മകൾ ദക്ഷിണയായിരുന്നു മരണപ്പെട്ടത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ ഈ മാസം 12-ാം തീയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ണൂർ ചാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. ഈ സംഭവങ്ങൾ സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here