Headlines

Kerala News

കെ.എസ്.യുവിന്റെ സമരം ഫലം കണ്ടു; മലബാർ മേഖലയിൽ അധിക ബാച്ചുകൾ അനുവദിക്കാമെന്ന് സർക്കാർ

കെ.എസ്.യുവിന്റെ സമരം ഫലം കണ്ടു; മലബാർ മേഖലയിൽ അധിക ബാച്ചുകൾ അനുവദിക്കാമെന്ന് സർക്കാർ

കെ.എസ്.യുവിന്റെ സമരം ഫലം കണ്ടു; മലബാർ മേഖലയിൽ അധിക ബാച്ചുകൾ അനുവദിക്കാമെന്ന് സർക്കാർ

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെ.എസ്.യുവിന്റെയും മറ്റ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെയും നിരന്തരമായ സമരങ്ങളെ തുടർന്ന് സർക്കാർ സമ്മർദ്ദത്തിലായി. മലബാർ മേഖലയുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് വേണ്ടി സമിതി രൂപീകരിച്ച് ആവശ്യമായ അധിക ബാച്ചുകൾ അനുവദിക്കാമെന്ന് സർക്കാർ ഉറപ്പു നൽകി. ഇക്കാര്യത്തിൽ മന്ത്രി നൽകിയ ഉറപ്പ് മുഖവിലക്കെടുക്കുന്നതായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. മലബാറിലെ സീറ്റ് കുറവ് ഉണ്ടെന്ന് മന്ത്രി സമ്മതിച്ചതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

കേരളത്തിലുടനീളം കെ.എസ്.യു ഉൾപ്പടെയുള്ള വിദ്യാർത്ഥി സംഘടനകൾ സമാനതകളില്ലാത്ത പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ കെ.എസ്.യു നാല് പ്രധാന ആവശ്യങ്ങൾ മുന്നോട്ട് വെച്ചു. അവ ഇങ്ങനെയാണ്: മുഴുവൻ വിദ്യാർത്ഥികൾക്കും അഡ്മിഷൻ നൽകാൻ അധിക ബാച്ച് അനുവദിക്കുക, മാർജിനൽ ഇൻക്രീസ് എന്ന പരിപാടി അവസാനിപ്പിക്കുക, സപ്ലിമെന്ററി ഫലം പുറത്തു വന്ന ശേഷം മാത്രം ഓപ്പൺ സ്കൂൾ അഡ്മിഷനുകൾ ആരംഭിക്കുക, താലൂക്ക് അടിസ്ഥാനത്തിൽ ഒരു യൂണിറ്റായി കണക്കാക്കി ഏകജാലക സംവിധാനം മാറ്റുക.

മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് സ്ഥിരമായ പരിഹാരം വേണമെന്നും, ഏകജാലക പ്രക്രിയയിലെ പോരായ്മകൾ സർക്കാറിന് മുന്നിൽ വെച്ചിട്ടുണ്ടെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. വിഷയത്തെ കുറിച്ച് പഠിക്കാൻ ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടറും മലപ്പുറം ആർഡിഡിയും അടങ്ങുന്ന രണ്ടംഗ സമിതിയെ സർക്കാർ നിയമിച്ചിട്ടുണ്ട്. ജൂലൈ അഞ്ചിന് ഈ സമിതി റിപ്പോർട്ട് നൽകും.

വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, അല്ലാത്തപക്ഷം കേരളത്തിലുടനീളം തുടർസമര പരിപാടികൾ സംഘടിപ്പിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts