ശക്തമായ മഴയെത്തുടർന്ന് ദേവികുളം താലൂക്കിൽ അടിയന്തര നടപടികൾ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നാർ കോളനിയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പ്രദേശത്തെ കുടുംബങ്ങളെ പഴയ മൂന്നാർ സിഎസ്ഐ ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ദേവികുളം സബ് കളക്ടർ വിഎം ജയകൃഷ്ണൻ ക്യാമ്പിലെത്തി ബന്ധപ്പെട്ടവരുമായി സംസാരിച്ചു. മഴ ശക്തമായതോടെ ഇടുക്കിയിലെ മലയോര മേഖലയിലൂടെയുള്ള രാത്രി യാത്രയും നിരോധിച്ചിരിക്കുകയാണ്.
വൈകിട്ട് 7 മുതൽ പുലർച്ചെ 6 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്നാർ ഹെഡ് വർക്ക് ഡാമിന്റെ ഒരു ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്.
മുതിരപ്പുഴയാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.