വൃക്കരോഗിയായ യുവതിയെ പീഡനത്തിനിരയാക്കി ; ഡോക്ടർക്ക് സസ്‌പെൻഷൻ

Anjana

Suspension for doctor by molested young woman with kidney disease.

മധുര: പരിശോധനയ്‌ക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സർക്കാർ ഡോക്ടർക്ക് സസ്‌പെൻഷൻ.സംഭവത്തിൽ തമിഴ്‌നാട് മധുരയിലെ രാജാജി ആശുപത്രിയിലെ ഡോക്ടറായ ചക്രവർത്തിയെയാണ് സസ്‌പെൻഡ് ചെയ്തത്.

വൃക്കമാറ്റി വയ്‌ക്കൽ ശസ്ത്രക്രിയക്ക് വിധേയായ യുവതി സ്‌കാൻ ചെയ്യുന്നതിനായി റേഡിയോളജിസ്റ്റായ ഡോക്ടർ ചക്രവർത്തിയുടെ അടുത്ത് എത്തിയത്. എന്നാൽ പരിശോധനയുടെ പേരിൽ ഇയാൾ യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടർന്ന് നവംബർ 27ആം തീയതി യുവതി പരാതിയുമായി ആശുപത്രി അധികൃതരെ സമീപിക്കുകയും പരാതിയുടെ അടിസ്ഥാനത്തിൽ, ഡോ. ചക്രവർത്തിക്കെതിരായ ആരോപണം അന്വേഷിക്കാൻ ഒരു ഇൻറേണൽ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

വെള്ളിയാഴ്ച വൈകിട്ട് സമർപ്പിച്ച  കമ്മിറ്റിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറെ സസ്‌പെൻഡ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.

Story highlight : Suspension for doctor by molested young woman with kidney disease.