സംസ്ഥാനത്ത് ഇനി വാക്‌സിന്‍ എടുക്കാനുള്ളത് 1707 അധ്യാപകര്‍ ; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി

Anjana

Education Minister V Shivankutty has released the number of not vaccinated teachers and non-teachers in the state

സംസ്ഥാനത്ത് ഇനിയും കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.വാക്സിനെടുക്കാത്ത അധ്യാപകരും അനധ്യാപകരും ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട് ജില്ലയിലുമാണെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ എടുത്ത കണക്കിൽ അയ്യായിരത്തോളം അധ്യാപകർ വാക്സിനെടുത്തിട്ടില്ലായിരുന്നു. എന്നാലിപ്പോളത് 1707 പേരായി കുറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ 1066 അധ്യാപകരും 189 അനധ്യാപകരും വാക്സിൻ സ്വീകരിക്കാനുണ്ട്.ഹയർസെക്കൻഡറി വിഭാഗത്തിൽ 200 അധ്യാപകരും 23 അനധ്യാപകരും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 229 അധ്യാപകരുമാണ് ഇനിയും വാക്‌സിൻ സ്വീകരിക്കാനുള്ളത്.

ആദ്യഘട്ടത്തിൽ വാക്സിൻ എടുക്കാതിരുന്ന അയ്യായിരത്തോളം അധ്യാപകരിൽ നിന്നും കൂടൂതൽ പേർ വാക്സിൻ എടുക്കാൻ തയ്യാറായതോടെ 1707 അധ്യാപകർ മാത്രമാണ് ഇനി വാക്സിൻ എടുക്കാനുള്ളത്.

.Story highlight : Education Minister V Shivankutty has released the number of not vaccinated teachers and non-teachers in the state.