കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ എന്നീ തസ്തികകളിലേക്ക് യോഗ്യരായ വനിത ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
നിർദ്ദിഷ്ട യോഗ്യതയുള്ള വനിത ഉദ്യോഗാർത്ഥികൾക്കായി വാക്ക്ഇൻ ഇന്റർവ്യൂ നടക്കുന്നു.
യോഗ്യത :ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചർ – ബിരുദം, ബി. എഡ്.
അഡീഷണൽ ടീച്ചർ – ബിരുദം
ശമ്പളം : ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചർ – മാസം 11,000 രൂപ.
അഡീഷണൽ ടീച്ചർ – മാസം 9,000 രൂപ.
ഇരു തസ്തികകളിലും ഉദ്യോഗാർത്ഥിക്ക് 23 വയസ് പൂർത്തിയായിരിക്കണം.മേൽപ്പറഞ്ഞ തസ്തികകളിലേക്ക് ജോലി നേടാൻ ആഗ്രഹിക്കുന്ന യോഗ്യരായ വനിതാ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ 27 ആം തീയതി രാവിലെ 10.30 മണിക്ക് അടിമാലി പഞ്ചായത്ത് ഹാളിൽ നടത്തുന്ന ഇന്റർവ്യൂവിൽ ഹാജരാകുക.
കൂടുതൽ വിവരങ്ങൾക്ക് www.keralasamakhya.org
ഇ-മെയിൽ: [email protected]
ഫോൺ: 0471-2348666.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : Job vacancy in Mahila Shikshan Krendam operating in Idukki District.