‘പട്ടം പോലെ’ എന്ന ചിത്രത്തിലെ നായികയായി അഭിനയരംഗത്തേയ്ക്ക് കടന്നുവന്ന താരമാണ് മാളവിക മോഹനൻ.
നടിയും മോഡലുമായ താരം തെന്നിന്ത്യയിലും ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിഷേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
താരത്തിന്റെ ഫാഷന്‍ സെന്‍സിനെപറ്റിയും ആരാധകര്‍ക്കിടയിൽ ചർച്ചയാകാറുണ്ട്.ഇപ്പോഴിതാ മാളവികയുടെ പുതിയ ഫോട്ടോസുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
പ്രശസ്ത ഡിസൈനർ ഷെഹ്ലാ ഖാൻ ഡിസൈൻ ചെയ്ത ബ്ലഷ് പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് ഫോട്ടോസിൽ മാളവിക ധരിച്ചിരിക്കുന്നത്.
ലോങ് പഫ് സ്ലീവുകളാണ് ബ്ലൗസിനെ വ്യത്യസ്ഥമാക്കുന്നത്.എംബ്രോയ്ഡറി, സീക്വൻസുകൾ എന്നിവ ലഹങ്കയെ കൂടുതൽ മനോഹരമാക്കുന്നു.
നെക്ലസും ഹെവി കമ്മലുകളും ആണ് താരം ഇതിനോടൊപ്പം അണിഞ്ഞിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഫോട്ടോസ് പങ്കുവച്ചിരിക്കുന്നത്.
Story highlight : malavika mohanan in lehenga – viral photos.