കരിമ്പ് മുറിക്കുന്ന സ്ത്രീകളുടെ ഞെട്ടിക്കുന്ന ജീവിതകഥ ; ആനന്ദ് മഹാദേവന്റെ ‘ബിറ്റര് സ്വീറ്റ്’.

നിവ ലേഖകൻ

new film Bitter Sweet
new film Bitter Sweet

മഹാരാഷ്ട്രയില് കരിമ്പ് മുറിക്കല് പണിക്ക് പോകുന്ന സ്ത്രീകളുടെ ഞെട്ടിക്കുന്ന ജീവിതകഥയുടെ ആവിഷ്കാരമാണ് മഹാദേവന്റെ പുതിയ മറാത്തി ചിത്രമായ ‘ബിറ്റര് സ്വീറ്റ്’.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ മധുരമേറിയ കരിമ്പുമുറിക്കുന്ന സ്ത്രീകളുടെ ദുരവസ്ഥയാണ് ചിത്രത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതൊരു സംഭവ കഥയെ ആസ്പദമാക്കിയുള്ള ചിത്രം ആണെന്ന് ആനന്ദ് മഹാദേവന് പറയുന്നു.

പഞ്ചസാര കയറ്റുമതി നടത്തുന്നതിൽ ലോകത്തിലെ രണ്ടാമത്തെ രാജ്യം നമ്മുടെ ഇന്ത്യയാണ്.എന്നാൽ കരിമ്പ് മുറിക്കുന്ന സ്ത്രീകളോടുള്ള ക്രൂരത ഞെട്ടിക്കുന്ന തരത്തിലാണ് സിനിമയിലൂടെ തുറന്നു കാണിച്ചിരിക്കുന്നത്.

കരിമ്പ് മുറിക്കൽ ജോലിക്കായി ദമ്പതികളെ ഉൾപ്പെടെയാണ് വിളിക്കുക.കരിമ്പ് കട്ടിംഗ് സീസണായ ആറ് മാസം ഇതിനുള്ളില് പരമാവധി ഉത്പാദനമാണ് ഉത്പാദകർ ലക്ഷ്യമിടുന്നത്.എന്നാൽ സ്ത്രീകൾക്ക് മാസമുറ വരുന്ന നാലുദിനങ്ങള് ജോലി ചെയ്യാൻ സാധിക്കാതെ വന്നേക്കാം.

ആ ദിവസങ്ങളിൽ പണി ചെയ്യാതിരുന്നാല് ശമ്പളമുണ്ടാകില്ല, കൂടാതെ പിഴ ചുമത്തുകയും ചെയ്യും.എന്നാൽ ഇതൊഴിവാക്കാൻ ഷുഗര് മില് ഓണര്മാര് നടത്തുന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് സിനിമയിലൂടെ തുറന്നു കാട്ടുന്നത്.

കരിമ്പു മുറിക്കൽ പണിക്ക് വരുന്ന സ്ത്രീകളെ നിര്ബന്ധിച്ച് ഗര്ഭപാത്രം നീക്കം ചെയ്യിക്കും.ഇതിനായി അവിടെ പ്രത്യേക ഡോക്ടര്മാരെ ഷുഗര് മില് ഓണര്മാര് നിയമിച്ചിട്ടുണ്ട്.

  ലഹരിക്കെതിരെ കൈകോർത്ത് മമ്മൂട്ടി; ടോക് ടു മമ്മൂട്ടി പദ്ധതിക്ക് തുടക്കം

നാലുദിവസതത്തിനകം ശസ്ത്രക്രിയയടക്കം എല്ലാം കഴിഞ്ഞ് ജോലിക്കു കയറണം എന്നതാണ് രീതി.ഇതുവഴി ശമ്പളവും ആനുകൂല്യവും എല്ലാം ലഭിക്കും.

തന്റെ അച്ഛനെ സഹായിക്കാനായി കരിമ്പ് മുറിക്കൽ പണിക്ക് എത്തുന്ന സുഗുണ എന്ന പെണ്കുട്ടിയിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

ക്രൂരത നിറഞ്ഞ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളെ സിനിമയിലൂടെ വരച്ചുകാട്ടാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും മില് ഓണര്മാരുടെ ലോബിയോട് ചെറുത്ത് നില്ക്കാന് കഴിയില്ലെന്നാണ് ചിത്രത്തിലൂടെ സംവിധായകന് വെളിപ്പെടുത്തുന്നത്.

ഗോവ ഫിലീം ഫെസ്റ്റിവലില് ഇന്ത്യന് പനോരമ വിഭാഗത്തില് നവംബര് 23ആം തീയതിയാണ് ചിത്രത്തിന്റെ പ്രദർശനം നടക്കുക.

Story highlight : Anand Mahadevan’s new film ‘Bitter Sweet’ will be released on November 26 at the Goa Film Festival.

Related Posts
അമേരിക്കയുമായുള്ള കരാർ ക്ഷീര കർഷകർക്ക് ദോഷം ചെയ്യും; കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
India-America agreement

അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി Read more

സംസ്ഥാനത്ത് പകര്ച്ചവ്യാധി വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു
Kerala monsoon rainfall

സംസ്ഥാനത്ത് പകര്ച്ചവ്യാധി കേസുകള് വര്ധിക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. Read more

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്റർ സഹായം തുടരുന്നു
VS Achuthanandan health

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ Read more

ചെങ്ങന്നൂരിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; അഞ്ച് ട്രെയിനുകൾ വൈകിയോടും
Kerala train delay

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ഭാഗത്തേക്കുള്ള Read more

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
VS Achuthanandan health

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി Read more

  വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്റർ സഹായം തുടരുന്നു
ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
school innovation marathon

ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ Read more

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; നാടിനെ നടുക്കിയ സംഭവം
Kasaragod mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു. വോർക്കാടി നലങ്കി സ്വദേശി Read more

ലഹരിക്കെതിരെ സംസ്ഥാനത്ത് ശക്തമായ നടപടികളുമായി സർക്കാർ; ‘നോ ടു ഡ്രഗ്സ്’ പ്രചാരണത്തിന് തുടക്കം
anti-drug campaign Kerala

ലോക ലഹരിവിരുദ്ധ ദിനത്തിൽ സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു. മുഖ്യമന്ത്രി Read more