ഒളിമ്പിക്‌സിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ഹോക്കി വനിതാ ടീം ഏഷ്യൻ ചാമ്പ്യൻഷിപ്പിനായി തയ്യാറെടുക്കുന്നു.
പതിനെട്ടംഗം ഉൾപ്പെട്ട ടീമാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിനൊരുങ്ങുന്നത്.ഈ വർഷത്തെ ഏറ്റവും മികച്ച ഗോൾകീപ്പർ ബഹുമതിക്ക് അർഹയായ സവിതയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
ദീപ് ഗ്രേസ് ഇക്കയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.ഒളിമ്പിക്‌സിൽ മദ്ധ്യനിരയിൽ കളിച്ച താരങ്ങളായ രജനി ഇതിമാർപ്പൂ, ഉദിത, നിക്കി പ്രധാൻ, ഗുർജിത് കൗർ, സുശീല ചാനു, നിഷ, മോനിക, നേഹ, ജ്യോതി തുടങ്ങിയവരും
ഇവർക്കൊപ്പം നമിതാ താപ്പോയും ലിലിമാ മിൻസും ടീമിലിടം നേടിയിട്ടുണ്ട്.
ഇന്ത്യക്കൊപ്പം ചൈന, കൊറിയ, ജപ്പാൻ, തായ്‌ലാന്റ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അണിനിരക്കുന്നുണ്ട്.
ഡിഡംബർ മാസം 5 മുതൽ 12 വരെയാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത്.
Story highlight : Women’s hockey team prepares for Asian Championship.