
തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, സിവിൽ എൻജിനിയറിങ് എന്നീ വകുപ്പുകളിലെ അധ്യാപക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ഇതിനായി നവംബർ 24 ആം തീയതി നടക്കുന്ന എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കുക.
യോഗ്യത : അതാതു വിഷയങ്ങളിൽ എ.ഐ.സി.റ്റി.ഇ. അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് അധ്യാപകർക്കുള്ള എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികകളിലേക്ക് യോഗ്യതയുള്ളവരും താല്പര്യമുള്ളവരുമായ ഉദ്യോഗാർഥികൾ www.lbsitw.ac.in എന്ന വെബ്സൈറ്റ് വഴി നവംബർ 23ന് വൈകുന്നേരം നാലു മണിക്ക് മുൻപ് ഓൺലൈനായി അപേക്ഷിക്കുക.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 24ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകുക.
കൂടുതൽ വിവരങ്ങൾവെബ്സൈറ്റിൽ ലഭ്യമാണ്.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ us.nivadaily@gmail.com എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : Teachers Vacancy at LBS Women’s Engineering College, Poojappura, Thiruvananthapuram.