പശുവും,ചാണകവും, ഗോമൂത്രവും ഒരു വ്യക്തിയുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുമെന്നും ഇതുവഴി രാജ്യം മികച്ച സാമ്പത്തിക വ്യവസ്ഥയിലേക്കെത്തുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍.
സര്‍ക്കാര്‍ പശുക്കള്ക്ക് വേണ്ടി സംരക്ഷണ കേന്ദ്രവും ഷെല്ട്ടറുകളുമൊരുക്കി.പക്ഷെ,സമൂഹത്തിന്റെ സഹകരണമില്ലാതെ ഇതൊന്നും ഫലപ്രദമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യന് വെറ്ററിനറി അസോസിയേഷന് സംഘടിപ്പിച്ച ശക്തി 2021 കണ്വെന്ഷനില് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“പശുക്കള്, ചാണകം, ഗോമൂത്രം എന്നിവയിലൂടെ ഓരോ വ്യക്തിയുടെ സാമ്പത്തികാവസ്ഥയും മെച്ചപ്പെടുത്താം.ഇതുമുഖേനെ രാജ്യവും സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കും.
എംപിമാരുടെ ശ്മശാനങ്ങളില് വിറക് ഉപയോഗത്തിനു പകരം ചാണകം ഉപയോഗിക്കണം.ചെറുകിട കര്ഷകര്ക്കും കന്നുകാലി ഉടമകള്ക്കും പശുവളര്ത്തല് എങ്ങനെ ലാഭകരമാക്കാം എന്നത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം വെറ്ററിനറി ഡോക്ടര്മാരുടെയും വിദഗ്ധരുടെയും പ്രവര്ത്തനങ്ങൾ.” അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രി പര്ഷോത്തം രൂപാലയും ചടങ്ങില് പങ്കെടുത്തിരുന്നു.കന്നുകാലി വളർത്തൽ മേഖലയില് എത്തുന്നവരെ കേന്ദ്രം സഹായിക്കണമെന്നും ചടങ്ങിൽ മന്ത്രിമാർ പറയുകയുണ്ടായി.
Story highlight : Cow dung and urine can strengthen country’s economy says Madhya Pradesh Chief Minister Shivraj Singh Chouhan.