ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.ആകെ 72 തസ്തികകളാണ് ഉള്ളത്.
ജോലി ഒഴിവുകൾ : കോൺസ്റ്റബിൾ (സിവർമാൻ) -2
കോൺസ്റ്റബിൾ (ജനറേറ്റർ ഓപ്പറേറ്റർ) -24
കോൺസ്റ്റബിൾ (ജനറേറ്റർ മെക്കാനിക്)- 28
കോൺസ്റ്റബിൾ (ലൈൻമാൻ) -11
എഎസ്ഐ -1,
എച്ച് സി – 6
ശമ്പളം : കോൺസ്റ്റബിൾ തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 21700-69100 രൂപ വരെയാണ് ശമ്പളം.
എഎസ്ഐ തസ്തികയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 29200 മുതൽ 92300 വരെയാണ് ശമ്പളം.
എച്ച്സി തസ്തികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 25500-81100 ആണ് ശമ്പളം.
വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പരീക്ഷ പാസായവർക്ക് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാം.അവർക്ക് ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും നിർബന്ധമാണ്.
ബിഎസ്എഫിലെ ഗ്രേഡ് സി തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗർഥികളുടെ പ്രായപരിധി 18 വയസ്സിനും 25 വയസ്സിനും ഇടയിലായിരിക്കണം.(സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്.)
അപേക്ഷിക്കേണ്ട രീതി : യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ rectt.bsf.gov.in ലൂടെ അപേക്ഷ സമർപ്പിക്കാം.
കോൺസ്റ്റബിൾ ഒഴിവുകളിലേക്കും മറ്റ് തസ്തികകളിലേക്കും ഔദ്യോഗിക വെബ്സൈറ്റിലെ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 45 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം.
അപേക്ഷിക്കുന്നതിനായി ഉദ്യോഗാർത്ഥികൾ അവരവരുടെ യോഗ്യതകൾ വെബ്സൈറ്റ് സന്ദർശിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : Apply now for Border Security Force Job Vacancy.