Headlines

Cinema

വിക്രമും മകനും ഒന്നിക്കുന്ന ചിത്രം`മഹാന്‍´ ; ഒടിടി റിലീസിനെന്ന് റിപ്പോർട്ട്‌.

Maahan movie released OTT

പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് വിക്രം കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മഹാന്‍’.ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ വിക്രമിന്റെ മകന്‍ ധ്രുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇപ്പോഴിതാ ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്ന വർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒടിടി പ്ലാറ്റ്‌ഫോമുമായി ചര്‍ച്ചയിലാണെന്നാണ് വിവരം.

വിക്രമിന്റെ കരിയറിലെ അറുപതാമത്തെ ചിത്രം കൂടിയാണ് ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമായ മഹാൻ.


ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് സന്തോഷ് നാരായണനാണ്.സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാറാണ് ചിത്രത്തിന്റെ നിർമ്മാണം.

സിമ്രാന്‍, സിംഹ, വാണി ഭോജന്‍, സനാത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story highlight : The movie ‘Maahan’ will be released on OTT.

More Headlines

ലൈംഗിക ആരോപണം: പ്രമുഖ ബംഗാളി സംവിധായകനെ സിനിമാ സംഘടന പുറത്താക്കി
ജയസൂര്യ കൊച്ചിയിൽ തിരിച്ചെത്തി; നിയമപരമായി മുന്നോട്ട് പോകുമെന്ന് പ്രതികരണം
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
സൂര്യയുടെ 'കങ്കുവ' നവംബര്‍ 14ന് 38 ഭാഷകളില്‍ റിലീസ് ചെയ്യും
കന്നട സിനിമയിൽ ലൈംഗികാതിക്രമം രൂക്ഷം: വെളിപ്പെടുത്തലുമായി നടി നീതു ഷെട്ടി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രശസ്ത തെലുങ്ക് നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ
ബിജു മേനോനും മേതിൽ ദേവികയും അഭിനയിക്കുന്ന 'കഥ ഇന്നുവരെ' നാളെ തിയേറ്ററുകളിൽ
അമൽ നീരദിന്റെ 'ബോഗയ്ൻവില്ല': പുതിയ പോസ്റ്റർ പുറത്തിറങ്ങി, താരനിര ആകർഷകം

Related posts