2021-22 ലെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസിനായി അപേക്ഷ ക്ഷണിക്കുന്നു.
പ്ലസ് വൺ മുതലുള്ള ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക്ഓൺലൈനായി അപേക്ഷിക്കാം.നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രസ്തുത അപേക്ഷകളുടെ ഇൻസ്റ്റിറ്റ്യൂട്ട് തലത്തിലുള്ള ഓൺലൈൻ വെരിഫിക്കേഷൻ ഡിസംബർ 15 ആം തീയതിക്കു മുൻപ് പൂർത്തിയാകണം.
യോഗ്യത : •അപേക്ഷകർക്ക് 40 ശതമാനത്തിൽ കുറയാതെ ഡിസെബിലിറ്റിയുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കൽ ബോർഡ് / അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
•കുടുംബ വാർഷിക വരുമാനം പരമാവധി 2,50,000 രൂപയിൽ (ആകെ രണ്ടരലക്ഷം രൂപ) കവിയരുത്.
അപേക്ഷിക്കേണ്ട രീതി : സ്കോളർഷിപ്പ് ലഭിക്കുന്നതിനായി യോഗ്യതയുള്ള വിദ്യാർത്ഥികൾ www.scholarships.gov.in എന്ന വെബ്സൈറ്റ് വഴി നവംബർ 30 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.
സ്കോളർഷിപ്പിനായി മാനുവൽ/ ഓഫ്ലൈൻ അപേക്ഷകൾ പരിഗണിക്കുന്നതല്ല.കൂടുതൽ വിവരങ്ങൾ dcescholarships.kerala.gov.in എന്ന വെബ്സൈറ്റിലും [email protected] ഇ-മെയിൽ ഐഡിയിലും ലഭ്യമാണ്. കൂടാതെ 9446096580, 0471-2306580 എന്നീ നമ്പറുകളിലും ബന്ധപ്പെടുവാൻ നിങ്ങൾക്ക് സാധിക്കും.
അറിയിപ്പ്!നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : Apply now for Post Matric Scholarship for Students with Disabilities.