മലബാർ ദേവസ്വം ബോർഡിലെ ക്ലാർക്ക് ,ക്ലാർക്ക്-ബൈ ട്രാൻസ്ഫർ എന്നീ തസ്തികകളിലേക്ക് 29.08.2021 ൽ നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഓഫീസിലും വെബ്സൈറ്റിലും ലിസ്റ്റിന്റെ കോപ്പി ലഭ്യമാണ്.
•ക്ലാർക്ക് കാറ്റഗറി നമ്പർ : 41/2020
•ക്ലാർക്ക്-ബൈ ട്രാൻസ്ഫർ കാറ്റഗറി നമ്പർ : 42/2020സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നവംബർ 23, 24 തീയതികളിൽ തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നടത്തപ്പെടുന്നു.
സാധ്യതാ പട്ടികയിലെ ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ ക്രമത്തിലായിരിക്കും വെരിഫിക്കേഷൻ നടക്കുക.
ഓരോ രജിസ്റ്റർ നമ്പറിനും പറഞ്ഞിരിക്കുന്ന തീയതിയിലും സമയത്തും ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം നേരിട്ട് ഹാജരാകുക.
നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർത്ഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല.
സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയോ പ്രമാണങ്ങൾ ഹാജരാക്കുന്നതിന്റെയോ സമയപരിധി യാതൊരു കാരണവശാലും നീട്ടിനൽകുന്നതല്ല.
വെരിഫിക്കേഷൻ തീയതി, സമയം, സ്ഥലം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.kdrb.kerala.gov.in സന്ദർശിക്കുക.
സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികൾക്കും ഇത് സംബന്ധിച്ച കത്ത് അയക്കുന്നതാണ്.
നവംബർ 18 വരെ അറിയിപ്പ് ലഭിക്കാത്ത സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഓഫീസുമായി ബന്ധപ്പെടുക.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : Devaswom Recruitment short list Published.