അടിസ്ഥാന സൗകര്യങ്ങളുടെ അപ്രാപ്യതയും അതിന്റെ തീവ്രതയും കണക്കിലെടുത്ത് അതിദാരിദ്ര്യാവസ്ഥയിലുള്ള വ്യക്തികളുടെ വിവരങ്ങള് ശേഖരിക്കുന്നതിനായി സന്നദ്ധപ്രവര്ത്തകരായ എന്യൂമറേറ്റര്മാരുടെ രജിസ്ട്രേഷന് ആരംഭിച്ചിരിക്കുകയാണ്.
നിലവിലുള്ള അന്ത്യോദയ, അന്നയോജന, ഭിന്നശേഷി, പാലിയേറ്റീവ് കെയര് ഗുണഭോക്താക്കളുടെ ലിസ്റ്റ് പരിശോധിക്കുകയും തുടർന്ന് ഈ ലിസ്റ്റുകളില് ഉള്പ്പെട്ടിട്ടില്ലാത്ത അര്ഹരായവരെ കൂടി പരിഗണിച്ചുകൊണ്ട് വാര്ഡ്, ഡിവിഷന് തലത്തില് ജനകീയ ചര്ച്ചകള് നടത്തിയ ശേഷമാണ് കരട് പട്ടിക തയ്യാറാക്കുക.
ഇതിനായി ഗ്രാമപഞ്ചായത്ത്/ നഗരസഭ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് വാര്ഡുതലത്തില് പട്ടികയില് ഉള്പ്പെട്ടവരുടെ വിവരശേഖരണ പ്രവര്ത്തനങ്ങള്ക്കായി എന്യുമറേറ്ററായി പ്രവര്ത്തിക്കുന്നതിനായാണ് സന്നദ്ധ പ്രവര്ത്തകര്ക്ക് അവസരം ലഭിക്കുന്നത്.
എംഎസ്ഡബ്ലിയു,ഹ്യുമാനിറ്റീസ് തുടങ്ങിയ സാമൂഹിക വിഷയങ്ങള് പഠിക്കുന്ന വിദ്യാര്ഥികള്ക്കും മറ്റ് വിഷയങ്ങളില് ബിരുദ പഠനം നടത്തുന്നവര്ക്കും എന്.എസ്.എസ് വളന്റീയേഴ്സിനും യുവജനങ്ങള്ക്കും അവരവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്ത് സന്നദ്ധ സേവനം നടത്താവുന്നതാണ്.
എന്യുമറേറ്ററായി പ്രവർത്തിക്കുന്നവർക്ക് സംസ്ഥാന തലത്തില് സര്ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
പൂര്ണമായും സന്നദ്ധ സേവനത്തിലൂടെ നടപ്പിലാക്കാന് ഉദ്ദേശിക്കുന്ന എന്യുമറേഷന് പ്രവർത്തനങ്ങൾ ചെയ്യാന് താത്പര്യമുളളവരും സ്മാര്ട്ട് ഫോണ് ഉപയോഗിക്കാന് പ്രാഥമിക പരിജ്ഞാനമുളളവരുമായ ഉദ്യോഗാർഥികൾ അതത് ഗ്രാമപഞ്ചായത്തുകള്, നഗരസഭ എന്നിവിടങ്ങളില് ബന്ധപ്പെടേണ്ടതാണ്.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : Apply now for Enumerator job vacancy.