പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് ; അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 5.

Anjana

Joseph Mundasery Scholarship
 Joseph Mundasery Scholarship

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതത്തിൽ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് നൽകുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.


സ്‌കോളർഷിപ്പ് തുകയായി 10,000 രൂപയാണ് ലഭിക്കുക.ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകുന്നതാണ്.യോഗ്യരായ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യോഗ്യത : കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് 2020-21 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/ വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയവർക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക.

കുടുംബ വാർഷിക വരുമാനത്തിന്റെ
അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലുൾപ്പെട്ട 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കുന്നതാണ്.

അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട രീതി : സ്കോളർഷിപ്പ് ലഭിക്കുന്നതിനായി യോഗ്യതയുള്ള വിദ്യാർത്ഥികൾ www.minoritywelfare.kerala.gov.in എന്ന വെബ്‌സെറ്റിലൂടെ ഓൺലൈനായി നവംബർ 5 ആം തീയതിക്ക് മുൻപ് അപേക്ഷിക്കുക.

കൂടുതൽ വിവരങ്ങൾക്ക് 0471-2300524 എന്ന നമ്പറിൽ ബന്ധപ്പെടുക.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.  ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Apply now for Professor Joseph Mundasery Scholarship.