പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് “മരക്കാർ അറബിക്കടലിന്റെ സിംഹം”.
സംസ്ഥാനത്തെ തിയേറ്ററുകൾ തുറന്ന സാഹചര്യത്തിൽ ,സിനിമ തിയേറ്റർ റിലീസ് തന്നെ ചെയ്യാൻ പരമാവധി വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന് ഫിയോക് അഭിപ്രായപ്പെട്ടു.
സിനിമയുടെ തീയേറ്റർ റിലീസ് സംബന്ധിച്ച് ഫിലിം ചേംബർ പ്രസിഡൻറ് ചർച്ചയ്ക്കിടെയാണ് ഈ കാര്യം പറഞ്ഞത്.
മരക്കാർ കേരളത്തിൻറെ സിനിമയായതുകൊണ്ട് 10 കോടി രൂപ വരെ അഡ്വാൻസ് നൽകാൻ തയ്യാറാണെന്ന് ഫിയോക് അഭിപ്രായപ്പെട്ടു.എന്നാൽ ഓടിടി പ്ലാറ്റ്ഫോമിൽ നിന്നും മികച്ച ഓഫറുകൾ വന്നിട്ടുണ്ടെന്നും നിർമാതാവായ ആൻറണി പെരുമ്പാവൂർ അറിയിച്ചു.
സിനിമ തിയേറ്റർ റിലീസ് ചെയ്യാൻ മിനിമം ഗ്യാരണ്ടി തുക നൽകണമെന്നും നിർമ്മാതാവ് അഭിപ്രായപ്പെട്ടു.എന്നാൽ അത്രയും തുക നൽകാനാകില്ലെന്നും പക്ഷേ ഓടിടി റിലീസിനെക്കാളും തുക ലഭിക്കുമെന്നും തിയറ്ററുടമകൾ പറഞ്ഞു.
സിനിമയുടെ ഓടിടി റിലീസിനായി ആമസോൺ പ്രൈമുമായി ചർച്ച നടത്തി വരികയാണ്.
മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം മരക്കാറിന് ലഭിച്ച ശേഷമാണ് നിർമാതാവായ ആൻറണി പെരുമ്പാവൂർ ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് 50 ശതമാനം ആളുകളെ മാത്രമാണ് തീയേറ്ററിൽ പ്രവേശിപ്പിക്കാനാകുക.അതുകൊണ്ടുതന്നെ തിയേറ്റർ റിലീസ് ചെയ്താൽ നഷ്ടമാകും എന്നാണ് അണിയറ പ്രവർത്തകരുടെ അഭിപ്രായം.
Story highlight : Theatre release of Marakkar movie