തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് ശസ്ത്രക്രിയ.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ കരോട്ടിഡ് ആർട്ടറി റിവസ്കുലറൈസെഷന് വിധേയനാക്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം ഇദ്ദേഹം ആശുപത്രി വിടും.
എംആർഐ സ്കാനിംഗിൽ രക്തക്കുഴലിന് പ്രശ്നം കണ്ടതോടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
രക്തസമ്മർദം കൂടിയതാണ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചതെന്ന് ഡോക്ടർ അരവിന്ദൻ സെൽവരാജ് അറിയിച്ചു.
രജനീകാന്തിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുൻപിൽ 30 പോലീസുകാരെ നിയമിച്ചു. ആരാധകരുടെ ഇടിച്ചു കയറ്റം തടയാൻ ആണ് ഇത്.
ആശുപത്രിയിലെത്തുന്ന എല്ലാവരെയും കനത്ത പരിശോധനയ്ക്കു ശേഷമാണ് അകത്ത് പ്രവേശിപ്പിക്കുന്നത്.
Story highlight : Rajanikanth undergone surgery