നബിയെ അപമാനിച്ച് കാർട്ടൂൺ ചിത്രം പ്രചരിപ്പിച്ചതിന് മതമൗലികവാദികൾ പാകിസ്ഥാനിൽ ആക്രമണം അഴിച്ചുവിട്ടു.
സംഭവത്തിൽ നാല് പോലീസുകാരെ വെടിവെച്ചുകൊന്നു.നിരോധിത സംഘടനയായ ടെഹ്രിക് ഇ ലബൈക്കിന്റെ പ്രതിഷേധമാണ് ആക്രമണത്തിൽ എത്തിയത്.
ചാർലി ഹെബ്ഡോയിൽ മുഹമ്മദ് നബിയെ അപമാനിച്ച് കാർട്ടൂൺ ചിത്രം പ്രചരിപ്പിച്ചതിനെ തുടർന്ന് ലാഹോറിലാണ് ആക്രമണം നടന്നത്.
സംഭവത്തിൽ ഫ്രാൻസ് അംബാസിഡറെ പാകിസ്ഥാനിൽ നിന്നും പുറത്താക്കണം എന്നായിരുന്നു അക്രമികളുടെ ആവശ്യം.
പിസ്റ്റളുകളും ഓട്ടോമാറ്റിക് ആയുധങ്ങളും എ കെ ഫോർട്ടി സെവൻ തോക്കും ഉപയോഗിച്ചാണ് മതമൗലികവാദികൾ ആക്രമണം നടത്തിയത്.
ആക്രമണത്തിൽ നാല് പോലീസുകാർ കൊല്ലപ്പെട്ടതായും 263 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്അ.തേസമയം ആക്രമണ സംഘത്തിലെ നിരവധി പേർക്കും പരിക്കേറ്റിട്ടുണ്ട്.
Story highlight : islamists Attack in Pakistan